ഒരു രൂപയ്ക്ക് പെട്രോൾ! ജനം ഇടിച്ചുകയറി; ഒടുവിൽ പൊലീസിനെ വിളിക്കേണ്ടി വന്നു
Apr 15, 2022, 16:04 IST
ADVERTISEMENT
മുംബൈ: (www.kvartha.com 15.04.2022) പെട്രോൾ ലിറ്ററിന് ഒരു രൂപയാകുമെന്ന് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാനാകുമോ? ഇല്ല... പക്ഷേ സംഭവിച്ചിരിക്കുന്നു. നാണയപ്പെരുപ്പവും പെട്രോൾ, ഡീസൽ വിലകളും കുതിച്ചുയരുമ്പോൾ മഹാരാഷ്ട്രയിലെ സോലാപൂരിൽ പെട്രോൾ ലിറ്ററിന് ഒരു രൂപയ്ക്കാണ് വിറ്റത്. ഇത് വാങ്ങാൻ ആളുകൾ കൂട്ടത്തോടെ തടിച്ചുകൂടി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പിന്നീട് പൊലീസിനെപ്പോലും വിളിക്കേണ്ടി വന്നു.
പ്രതിഷേധത്തിന്റെ അതുല്യമായ വഴി
പെട്രോൾ, ഡീസൽ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ചും ഡോ.അംബേദ്കർ സ്റ്റുഡന്റസ് ആൻഡ് യൂത് പാന്തേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് ഒരു രൂപയ്ക്ക് പെട്രോൾ നൽകിയത്. 500 പേർക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ പെട്രോൾ നൽകിയത്. എന്നാൽ, ഇതിന് ശേഷവും ആളുകൾ ഏറെനേരം പെട്രോൾ പമ്പിൽ എത്തിക്കൊണ്ടിരുന്നു. അതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്.
നാണയപ്പെരുപ്പം അതിവേഗം വർധിക്കുകയും പെട്രോൾ വില ലിറ്ററിന് 120 രൂപയായി ഉയരുകയും ചെയ്തതായി സംഘടനയുടെ സംസ്ഥാന ഘടകം നേതാവ് മഹേഷ് സർവഗൗഡ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസം പകരാനും ഡോ.അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനും ഒരു രൂപ നിരക്കിൽ പെട്രോൾ വിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ കേരളത്തിലും സമാന രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു.

Keywords: News, National, Top-Headlines, Mumbai, Petrol Price, Petrol, Maharashtra, Police, Petrol Sold In One Rupee A Liter In Maharashtra Solapur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.