SWISS-TOWER 24/07/2023

Passenger steals phone | യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു; ഓടോറിക്ഷാ ഡ്രൈവര്‍ക്ക് മുഴുവന്‍ സമ്പാദ്യവും നഷ്ടമായി

 


ADVERTISEMENT

മുംബൈ: (www.kvartha.com) യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് മുംബൈ ഓടോറിക്ഷാ ഡ്രൈവര്‍ക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായി. കുര്‍ളയില്‍ താമസിക്കുന്ന 35 കാരനായ വാരണാസി സ്വദേശി അചെലാല്‍ യാദവിനാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ജനുവരി പകുതി മുതല്‍ ഇദ്ദേഹം നീതിക്കായി പോരാടുകയാണ്.
Aster mims 04/11/2022

Passenger steals  phone | യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു; ഓടോറിക്ഷാ ഡ്രൈവര്‍ക്ക് മുഴുവന്‍ സമ്പാദ്യവും നഷ്ടമായി


സംഭവത്തെ കുറിച്ച് യാദവ് പറയുന്നത്:

ജനുവരി 16 ന് കുര്‍ളയില്‍ ഓടോറിക്ഷയില്‍ ആളു വരുന്നതും നോക്കി ഇരിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി വന്ന് എന്നോട് ബാന്ദ്ര ഈസ്റ്റിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. യാത്രയ്ക്കിടയില്‍, എന്റെ സമ്പാദ്യത്തെക്കുറിച്ചും ഞാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സ്വീകരിക്കുമോയെന്നും അവന്‍ എന്നോട് നിരന്തരം ചോദിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവന്‍ എന്നെ ലക്ഷ്യമിടുമെന്ന് എനിക്കറിയില്ലായിരുന്നു.

തുടര്‍ന്ന് അവന്‍ എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് സ്ഥലം വിട്ടു. പിന്നീടാണ് ബാങ്ക് അകൗണ്ട് മുഴുവനും കാലിയായതായി കണ്ടെത്തിയത്. സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും സഹകരിച്ചില്ലെന്നും യാദവ് പറയുന്നു. എന്നാല്‍ യാദവിന്റെ ആരോപണങ്ങള്‍ നിര്‍മല്‍ നഗര്‍ പൊലീസ് നിഷേധിച്ചു.

Keywords: Mumbai auto-rickshaw driver loses entire savings after passenger steals his phone, Mumbai, News, Cheating, Robbery, Mobile Phone, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia