Follow KVARTHA on Google news Follow Us!
ad

HIV Report | ജാഗ്രതൈ! സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ ഇൻഡ്യയിൽ 17 ലക്ഷത്തിലധികം ആളുകൾക്ക് എച് ഐ വി ബാധിച്ചതായി റിപോർട്

Over 17 lakh people contracted HIV in India in last 10 years by unprotected affair, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:(www.kvartha.com) സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 17 ലക്ഷം പേർക്ക് എച് ഐ വി ബാധിച്ചതായി ദേശീയ എയ്‌ഡ്‌സ്‌ നിയന്ത്രണ സംഘടന (NACO). വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നിരുന്നാലും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എച് ഐ വി ബാധിച്ചവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2011-12ൽ 2.4 ലക്ഷം ആളുകളിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എച് ഐ വി പകർന്നതായി രേഖപ്പെടുത്തിയപ്പോൾ 2020-21ൽ അത് 85,268 ആയി കുറഞ്ഞു.
                
News, National, Report, HIV Positive, People, India, Health, Madhya Pradesh, HIV in India, HIV, Over 17 lakh people contracted HIV in India in last 10 years by unprotected affair.

മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായി, 2011-2021 കാലയളവിൽ ഇൻഡ്യയിൽ 17,08,777 പേർക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എച് ഐ വി ബാധിച്ചതായി നാകോ പറഞ്ഞു. സംസ്ഥാനങ്ങളിൽ, ആന്ധ്രാപ്രദേശിൽ 3,18,814, മഹാരാഷ്ട്ര 2,84,577, കർണാടക 2,12,982, തമിഴ്നാട് 1,16,536, ഉത്തർപ്രദേശ് 1,10,911, ഗുജറാത് 87,440 എന്നിങ്ങനെയാണ് കേസുകൾ.

കൂടാതെ, 2011-12 മുതൽ 2020-21 വരെ 15,782 പേർക്ക് രക്തത്തിലൂടെയും അതുമായി ബന്ധപ്പെട്ടും എച് ഐ വി ബാധിച്ചതായും 18 മാസത്തെ ആന്റിബോഡി പരിശോധനാ ഡാറ്റ പ്രകാരം 4,423 പേർക്ക് അമ്മയിൽ നിന്ന് കുട്ടിയിലേക്ക് പകർന്നതായും കണ്ടെത്തിയതായി സംഘടന അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും, എച് ഐ വി പകരുന്ന കേസുകളിൽ സ്ഥിരമായ കുറവുണ്ടായതായി ഡാറ്റ പറയുന്നു. 2020ലെ കണക്കനുസരിച്ച് രാജ്യത്ത് 81,430 കുട്ടികളടക്കം 23,18,737 എച് ഐ വി ബാധിതരുണ്ട്.

എച് ഐ വി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, അത് എയ്ഡ്‌സിന് കാരണമാകും. രോഗം ബാധിച്ചവരുടെ രക്തം, ശുക്ലം അല്ലെങ്കിൽ യോനി സ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വൈറസ് പകരാം. എച് ഐ വി ബാധിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. എയ്ഡ്സിലേക്ക് മാറുന്നതുവരെ രോഗം സാധാരണയായി ലക്ഷണമില്ലാത്തതാണ്. ശരീരഭാരം കുറയൽ, പനി അല്ലെങ്കിൽ രാത്രി വിയർപ്പ്, ക്ഷീണം, ആവർത്തിച്ചുള്ള അണുബാധകൾ എന്നിവ എയ്ഡ്സിന്റെ ലക്ഷണങ്ങളിൽ ഉൾപെടുന്നു. എച് ഐ വിക്ക് ഫലപ്രദമായ ചികിത്സയില്ല. എന്നിരുന്നാലും, ശരിയായ വൈദ്യപരിചരണത്തിലൂടെ ഇത് കൈകാര്യം ചെയ്യാൻ കഴിയും.

Keywords: News, National, Report, HIV Positive, People, India, Health, Madhya Pradesh, HIV in India, HIV, Over 17 lakh people contracted HIV in India in last 10 years by unprotected affair.
< !- START disable copy paste -->

Post a Comment