Omicron Variant | ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎ 2.12 കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്; സാംപിള്‍ വിശദ പരിശോധനക്കായി ഐഎന്‍എസ്എസിഒജിയിലേക്ക് അയച്ചു
Apr 22, 2022, 12:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. വ്യാഴാഴ്ച നടത്തിയ ജീനോ പരിശോധനയില്‍ ബി.എ.2.12 കണ്ടെത്തിയതായി ഡെല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു. സാംപിളില്‍ വ്യതിയാനം കണ്ടെത്തിയതോടെ വിശദ പരിശോധനക്കായി ഐ എന്‍ എസ് എ സി ഒ ജി (Indian SARS-CoV-2 Genomics Consortium - INSACOG)യിലേക്ക് അയച്ചു. ഫലം ലഭിക്കുന്നതോടെ പുതിയ വകഭേദം സംബന്ധിച്ച അന്തിമ സ്ഥിരീകരണമുണ്ടാകും.
രോഗബാധയുള്ള ആളുമായി സമ്പര്‍കത്തിലുള്ളവരുടെ സാംപിളുകളും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാസ്‌ക് ഉപയോഗം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് വ്യാപിപ്പിക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട് റെസ്പിറേറ്ററി രോഗങ്ങള്‍, ഇന്‍ഫ്ലുവന്‍സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.