ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഗംഭീറൊപേട്ടയിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ 700 വര്‍ഷം പഴക്കമുള്ള കെടാവിളക്ക് നൂറ്റാണ്ടുകളായി ഭക്തരെ ആകര്‍ഷിക്കുന്നു. ദര്‍ശനത്തിനായി ഭക്തരുടെ വലിയ തിരക്കാണിവിടെ. എണ്ണയില്‍ കത്തിക്കുന്ന വിളക്ക് ഒരിക്കലും അണയ്ക്കാറില്ല. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതുപോലുള്ള കെടാവിളക്കുകളുണ്ട്.
1314ല്‍ കാകതീയ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന പ്രതാപ രുദ്രുഡുവാണ് ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന മണിയില്‍ എഴുതിയിരിക്കുന്ന ലിഖിതങ്ങള്‍ പറയുന്നു. നന്ദദീപം (കെടാവിളക്ക്) അണയാതിരിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളില്‍ നിന്ന് പിരിച്ചെടുത്ത നികുതി ഉപയോഗിച്ചാണ് ഭരണാധികാരികള്‍ വിളക്ക് കത്തിക്കാന്‍ എണ്ണ വാങ്ങിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. രാജാക്കന്മാരും രാജ്യവും ഇല്ലാതായതോടെ പട്ടണത്തില്‍ നിന്നുള്ള വിശ്വാസികള്‍ എണ്ണ കൊടുക്കുന്നു. നന്ദദീപത്തിനുള്ള എണ്ണ ജീവിതകാലം മുഴുവന്‍ കൊടുക്കാമെന്ന് ഗംഭീറൊപേട്ടയിലെ രാമുലുവും ഭാര്യ പ്രമീളയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പുനല്‍കിയതാണ്, ഇപ്പോഴും അത് തുടരുന്നു.
എല്ലാ കൊല്ലവും ക്ഷേത്രത്തിന് മുന്നില്‍ മനോഹരമായി നിര്‍മിച്ച 16 തൂണുകളുള്ള കല്യാണ മണ്ഡപത്തില്‍ ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹം ആഘോഷിക്കാറുണ്ട്. ശ്രീ നവമി ആഘോഷമായാണ് ഇത് കൊണ്ടാടുന്നത്. ഈ അവസരത്തില്‍, പ്രദേശവാസികള്‍ക്കൊപ്പം, ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തര്‍ എത്തും. ഉത്സവത്തിനേക്കാള്‍ നന്ദദീപം (കെടാവിളക്ക്) ദര്‍ശനമാണ് എല്ലാ ഭക്തരുടെയും ആഗ്രഹമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
Keywords: Hyderabad, Telangana, News, Top-Headlines, Temple, Kerala, History, Wedding, Oil Lamp in Telangana's Sri Rama Temple Lit for 700 Years; Devotees Throng to Catch a Glimpse.
< !- START disable copy paste -->
Oil Lamp in Temple | ക്ഷേത്രത്തിൽ 700 വര്‍ഷമായി കെടാതെകത്തുന്ന വിളക്ക്! ദർശനത്തിന് വൻതിരക്ക്
Oil Lamp in Telangana's Sri Rama Temple Lit for 700 Years; Devotees Throng to Catch a Glimpse#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ