Follow KVARTHA on Google news Follow Us!
ad

'നഴ്സിന്റെ കൈയില്‍ നിന്ന് താഴെ വീണ നവജാത ശിശു മരിച്ചു'; കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചെന്ന് ആശുപത്രി അധികൃതര്‍; പോസ്റ്റ് മോർടം റിപോര്‍ട് ഇങ്ങനെ

Newborn Dies After Slipping Off Nurse's Arms In Lucknow Private Hospital, Mother Told Child Born Dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്നൗ: (www.kvartha.com) നഴ്സിന്റെ കൈയില്‍ നിന്ന് താഴെ വീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹാട്ടിലെ മല്‍ഹൗറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. പ്രസവശേഷം കുഞ്ഞിനെ നഴ്‌സ് എടുത്തപ്പോള്‍ വഴുതി നിലത്ത് വീഴുകയായിരുന്നെന്നാണ് റിപോര്‍ട്. കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചെന്ന് പറഞ്ഞ് സംഭവം ഒതുക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ശ്രമിച്ചെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർടം റിപോര്‍ടില്‍ വ്യക്തമാക്കുന്നു. നഴ്സിനും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ജീവന്‍ രാജ്പുത് ചിന്‍ഹട്ട് - പൂനം ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
  
Newborn Dies After Slipping Off Nurse's Arms In Lucknow Private Hospital, Mother Told Child Born Dead, National, Lucknow, News, Top-Headlines, Hospital, Nurse, Mother, Baby, Dead, Death, Investigation.

ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന്റെ പോസ്റ്റ് മോർടം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഷേക് പാണ്ഡെ പറഞ്ഞു. അശ്രദ്ധ, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ എന്നിവ മൂലമുള്ള മരണത്തിന് ഒരു നഴ്‌സിനും ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും എതിരെ കേസെടുത്തതായി എഡിസിപി, ഈസ്റ്റ് സോണ്‍, ഖാസിം അബിദി പറഞ്ഞു.


ജീവന്‍ രാജ്പുത് ചിന്‍ഹട്ട് പൊലീസ് സ്റ്റേഷനില്‍ ഔപചാരികമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിന് ശേഷം ഭാര്യ പൂനം മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നും ചികിത്സയിലാണെന്നും രജ്പുത് പറഞ്ഞു. ഏപ്രില്‍ 19 ന് ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ താന്‍ അവളെ ആശുപത്രിയിലെത്തിച്ചതായും എന്നാല്‍ പ്രസവിച്ച ശേഷം കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.


'ഭാര്യയോട് സംസാരിച്ചപ്പോള്‍ സാധാരണ പ്രസവം ആയിരുന്നെന്നും കുഞ്ഞിനെ ജീവനോടെ കണ്ടെന്നും അവള്‍ പറഞ്ഞു. ഒരു നഴ്സ് കുഞ്ഞിനെ തൂവാലയില്ലാതെ കൈകളില്‍ എടുക്കുക്കുകയും അതിനിടെ നഴ്‌സിന്റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ആയിരുന്നു, അത് കണ്ട് ഭാര്യ പരിഭ്രാന്തയായി നിലവിളിക്കാന്‍ തുടങ്ങിയെങ്കിലും നഴ്സും മറ്റ് ജീവനക്കാരും അവളുടെ വായ പൊത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു', രാജ്പുത് ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അതീവഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Keywords: Newborn Dies After Slipping Off Nurse's Arms In Lucknow Private Hospital, Mother Told Child Born Dead, National, Lucknow, News, Top-Headlines, Hospital, Nurse, Mother, Baby, Dead, Death, Investigation.

< !- START disable copy paste -->

Post a Comment