Follow KVARTHA on Google news Follow Us!
ad

ഇനി മുന്നണിയിലും കണ്ണൂർ ആധിപത്യം; ഇ പി ജയരാജന് പുതിയ നിയോഗം

New appointment for E P Jayarajan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 18.04.2022) മലബാറിലെ കരുത്തനായ നേതാവ് ഇ പി ജയരാജന് ഇനി പുതിയ റോൾ. എൽഡിഎഫ് കൺവീനറായി ഇ പി ചുമതലയേൽക്കുന്നതോടെ ഭരണത്തിലും പാർടിയിലും മുന്നണിയിലും കണ്ണൂർ ആധിപത്യം തുടരും. നേരത്തെ മന്ത്രിയായിരുന്നതിന്റെ അനുഭവ പരിചയം മുന്നണിയെ നയിക്കാൻ ഇ പിക്ക് മുതൽ കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    
News, Kerala, Kannur, Top-Headlines, CPM, E.P Jayarajan, Politics, LDF, Chief Minister, State, New appointment for E P Jayarajan.

സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറായി തെരഞ്ഞെടുത്തത്. ചുവന്ന മണ്ണായ കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ എൽഡിഎഫ് കൺവീനറാണ് ഇ പി ജയരാജൻ. 1970 കളിൽ കണ്ണുരുകാരനായ അഴീക്കോടൻ രാഘവനും 1986 ൽ പി വി കുഞ്ഞികണ്ണനും ശേഷമാണ് ജയരാജന് നറുക്ക് വീഴുന്നത്. അഴിക്കോടൻ പിന്നീട് തൃശൂർ കൊക്കാലയിൽ വെച്ചു കൊല്ലപ്പെടുകയും പി വി കുഞ്ഞിക്കണ്ണൻ 1986 ൽ എം വി രാഘവനൊപ്പം പാർടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളായിരുന്നു ഇരുവരും.

കണ്‍വീനര്‍ സ്ഥാനത്തേക്ക് കേന്ദ്രകമിറ്റിയംഗം ഇ പി ജയരാജനെ പരിഗണിച്ചതോടെ ഭരണത്തിന്റെയും പാർടിയുടെയും മുന്നണിയുടെയും തലപ്പത്ത് കണ്ണുരുകാർ തന്നെയായി. നിലവില്‍ കണ്‍വീനറായ എ വിജയരാഘനെ കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസ് പിബിയില്‍ ഉള്‍പെടുത്തിയതിനാല്‍ അദ്ദേഹത്തിന് പകരക്കാരനായാണ് മറ്റൊരാളെ തേടിയത്. സെക്രടറിയേറ്റിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഇ പി ജയരാജന്‍ ഉള്‍പെടെയുള്ളവരെയാണ് കണ്‍വീനറായി പരിഗണിച്ചിരുന്നത്.

നേരത്തെ ഇ പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപോർട് പുറത്തുവന്നിരുന്നു. എന്നാല്‍ എ വിജയരാഘവനെയാണ് പാര്‍ടി ഉള്‍പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ പി തുറന്നു പറഞ്ഞിരുന്നു. ശാരീരിക അവശതയാണ് ഇതിന് അദ്ദേഹം കാരണമായി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ പദവി അദ്ദേഹം ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

മൂന്ന് തവണ എംഎല്‍എയായിരുന്ന ഇ പി ജയരാജന്‍ ഒന്നാംപിണറായി മന്ത്രിസഭയില്‍ വ്യവസായ, കായിക മന്ത്രി കൂടിയായിരുന്നു. 1997- ല്‍ അഴീക്കോടുനിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയരാഘവന് പകരം മറ്റൊരു ഉന്നതനേതാവിനെ തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്.

ഇതോടെ മുഖ്യമന്ത്രി, പാര്‍ടി സംസ്ഥാന സെക്രടറി എന്നിവയ്ക്കു പുറമേ മൂന്നാമത് എല്‍ഡിഎഫ് കണ്‍വീനറായി കണ്ണൂരുകാരന്‍ തന്നെ വന്നതും വരും ദിവസങ്ങളില്‍ പാര്‍ടിയില്‍ ചര്‍ചയായേക്കും. എന്നാൽ എൽഡിഎഫ് കൺവീനറായതോടെ ഇ പി തന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. പാർടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഇ പിക്ക് അനുകൂലമാവുകയായിരുന്നു.

Keywords: News, Kerala, Kannur, Top-Headlines, CPM, E.P Jayarajan, Politics, LDF, Chief Minister, State, New appointment for E P Jayarajan.
< !- START disable copy paste -->

Post a Comment