Follow KVARTHA on Google news Follow Us!
ad

MV Jayarajan | ഹരിദാസ് വധക്കേസ് പ്രതിയെ സിപിഎം സംരക്ഷിച്ചിട്ടില്ല; വീട്ടുടമസ്ഥന് പാര്‍ടിയുമായി ബന്ധമില്ലെന്നും എം വി ജയരാജന്‍; 'പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മ സംരക്ഷണം നല്‍കിയതിന് പിന്നില്‍ ദുരുഹതകളുണ്ട്, നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം'

MV Jayarajan says CPM not protected the accused in the Punnol Hari Murder Case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സി പി എം സംരക്ഷിച്ചിട്ടില്ലെന്നും വീട്ടുടമ പ്രശാന്തിന് പാര്‍ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണ്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യ രേഷ്മയാണ് പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ പാര്‍പിച്ചതെന്നും ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും എം വി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ ഇടയായതിന് പിന്നിലും ചില ദുരുഹതകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ടെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

ജയരാജന്റെ വാക്കുകള്‍: 

ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്നും അധ്യാപികയായ രേഷ്മയ്ക്ക് പ്രതി നിജില്‍ ദാസുമായി തുടര്‍ച്ചയായ ബന്ധം ഉണ്ട്. ഈ സ്ത്രീ ആര്‍എസ്എസിന്റെ ഒരു ക്രിമിനലിനെ ഒളിവില്‍ പാര്‍പിക്കാനും ഭക്ഷണം നല്‍കാനും നേതൃത്വപരമായ പങ്കുവഹിച്ചു.  

പ്രതി ഒളിച്ചിരുന്ന വീട് ഇപ്പോള്‍ ആള്‍താമസമുള്ള വീട് അല്ല. അധ്യാപിക ഉള്‍പെടെ അണ്ടല്ലൂരിലാണ് കുടുംബത്തോടെ താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. അണ്ടല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായപ്പോള്‍ പ്രശ്നപരിഹാരത്തിന് ചര്‍ച നടത്തുകയുണ്ടായി. ആ ചര്‍ചയില്‍ താനും പങ്കെടുത്തു. ആ ചര്‍ചയില്‍ ഉടനീളം അധ്യാപികയുടെ ഭര്‍ത്താവ് ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. 

കോവിഡ് കാലത്ത് ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായപ്പോള്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് അവിടെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തതും അധ്യാപികയുടെ ഭര്‍ത്താവാണ്. അത്തരമൊരാള്‍ എങ്ങനെയാണ് സിപിഎമായി മാറുക. രേഷ്മ ചെയ്തത് പുണ്യ പ്രവൃത്തിയല്ല. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഇത്തരത്തില്‍ പെരുമാറരുത്. പ്രതിയുമായി രേഷ്മയ്ക്കുള്ള ഒളിവിലെ ബന്ധം ദുരൂഹമാണ്.

News, Kerala, State, Kannur, Crime, Case, Allegation, Teacher, Politics, party, M.V Jayarajan, Top-Headlines, MV Jayarajan says CPM not protected the accused in the Punnol Haridas Murder Case


അധ്യാപികയ്ക്ക് പ്രതിയുമായി ബന്ധമെന്താണ്?, എങ്ങനെയാണ് ഈ സ്ത്രീക്ക് ജോലി കിട്ടിയത്?, ആരാണതിന് പിന്നില്‍?, ഇക്കാര്യങ്ങളെല്ലാം ആര്‍എസ്എസും ബിജെപിയും വെളിപ്പെടുത്തേണ്ടതാണ്. ഈ ഒളിവ് ജീവിതം സംശയാസ്പദമാണ്. അറസ്റ്റിലായ ഈ അധ്യാപികയുടെ വീടിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ പാര്‍ടിക്ക് പങ്കില്ല. എന്തെങ്കിലും സംഗതികള്‍ ചെയ്യണമെങ്കില്‍ പിണറായിയില്‍ സിപിഎമിന് ഇതാണോ വഴിയെന്നും എം വി ജയരാജന്‍ ചോദിച്ചു. 

അതേസമയം, രേഷ്മയുടേതും പ്രശാന്തിന്റേതും പരമ്പരാഗത സിപിഎം കുടുംബങ്ങളാണെന്ന് രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 

Keywords: News, Kerala, State, Kannur, Crime, Case, Allegation, Teacher, Politics, party, M.V Jayarajan, Top-Headlines, MV Jayarajan says CPM not protected the accused in the Punnol Haridas Murder Case

Post a Comment