Follow KVARTHA on Google news Follow Us!
ad

Court Acquitted | വിദ്യാർഥികളുടെ മുമ്പിൽ വെച്ച് സ്കൂൾ വാഹന ഡ്രൈവറെ വെട്ടി കൊന്ന കേസ്; ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

Murder case; court acquitted the BJP-RSS activists, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ:(www.kvartha.com) സിപിഎം പ്രവർത്തകനായ ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ കുട്ടികളുമായി പോകവേ വഴിയിൽ തടഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ ബിജെപി - ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു. കണ്ണൂർ തളാപ്പ് ചിൻമയാ മിഷൻ സ്കൂൾ വിദ്യാർഥികളുമായി വരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മുഹമ്മദ് റഈസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചത്
            
News, Kerala, Kannur, Top-Headlines, Murder Case, Court, BJP, RSS, Students, CPM, Court Acquitted, Murder case; court acquitted the BJP-RSS activists.

15 വർഷം പിന്നിടുന്ന കൊലപാതക കേസ് കൂടിയാണിത്. 2007 നവംബർ അഞ്ചിന് വൈകുന്നേരം നാലെ മുക്കാൽ മണിയോടെ തലശ്ശേരി കാവുംഭാഗത്തെ പോതിയോട് റോഡിൽ വെച്ച് ചിന്മയ സ്കൂളിലെ പത്ത് വിദ്യാർത്ഥികളുമായി വരുകയായിരുന്ന കെ.എൽ 11 - 2363 അംബാസിഡർ കാർ തടഞ്ഞ് നിർത്തി ഡ്രൈവർ കാവുംഭാഗത്തെ എം കെ സുധീർ കുമാറിനെ (42) വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമത്തിൽ സുധീർ ബാബുവിന്റെ ഇടത് കൈപത്തി അറ്റ് തെറിച്ചു പോവുകയും ചെയ്തിരുന്നു. പിറ്റേ ദിവസമാണ് കുറ്റിക്കാട്ടിൽ നിന്നും കൈപത്തി കണ്ടെത്തിയത്.

ബിജെപി.പ്രവർത്തകരായ ഒ വി നിഥിൻ മോഹൻ (40), ഷാജു (32), എൻ പി ജിതേഷ് കുമാർ (39), യു.വി.ദീപ് തേഷ് (31), പി എം ഷിജിൽ (34), വിനേഷ് (31) എന്നിവരാണ് കേസിലെ പ്രതികൾ. അന്നത്തെ തലശ്ശേരി അഡീഷണൽ എസ് ഐ ആയിരുന്ന സി എച് രാമകൃഷ്ണന്റെ പരാതിയിലാണ് കേസിന്റെ പ്രഥമ വിവരം രേഖപ്പെടുത്തിയത്. സംഘർഷാവസ്ഥ രൂക്ഷമായതിനാൽ പൊലീസ് പെട്രോളിംഗ് നടത്തവെയാണ് സംഭവം കണ്ടെത്തിയതും വികെ പ്രദീപൻ, ടികെ പ്രേമൻ, ഇ സുധേഷ്, പൊലീസ് ഓഫീസർമാരായ സിപി സന്തോഷ്, പികെ ശിവദാസൻ, എം ഹേമരാജൻ, കെ പ്രേം കുമാർ, കെ രാമചന്ദ്രൻ, സുശീൽ കുമാർ, പി വി വേണുഗോപാൽ, എ കെ വൽസൻ, വിജി കുഞ്ഞൻ, എം വി സുകുമാരൻ, ജയൻ, ആർടിഒമാരായ രാജീവ് പുത്തലത്ത്, എംപി സുഭാഷ്, ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൻആർ.കൃഷ്ണകുമാർ, ഡോ. പി ബിന്ദു, ഡോ. ദിവ്യ സേതു തുടങ്ങിയവരായിരുന്നു കേസിലെ സാക്ഷികൾ.

തലശേരിയിൽ സിപിഎം - ആർഎസ്എസ് കൊലപാതക പരമ്പരയിൽ ഏറ്റവും ക്രൂരമായ കൊലപത്രകങ്ങളിലൊന്നാണ് സുധീർ ബാബുവിന്റെത്. സിപിഎം പ്രവർത്തകൻ മാത്രമായ സുധീർ ബാബുവിനെ എണ്ണം തികയ്കാനായി കൊലപ്പെടുത്തിയതാണെന്ന വിമർശനം ഉയർന്നിരുന്നു. കെടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിനു ശേഷം കുട്ടികളുടെ സമീപത്തു നിന്നും നടന്ന കൊലപാതകമായിരുന്നു സുധീർ ബാബുവിന്റെത് . പ്രകടമായ രാഷ്ട്രീപ്രവർത്തനമില്ലാത്ത സുധീർ ബാബു തലശേരി താലൂക്കിൽ നടമാടിയിരുന്ന അക്രമരാഷ്ടീയ പരമ്പരയിലെ ഇരകളിലൊരാളാണ്.

Keywords: News, Kerala, Kannur, Top-Headlines, Murder Case, Court, BJP, RSS, Students, CPM, Court Acquitted, Murder case; court acquitted the BJP-RSS activists. 
< !- START disable copy paste -->

Post a Comment