Follow KVARTHA on Google news Follow Us!
ad

Mumbai Digital Buses | 100% ഡിജിറ്റൽ ബസുള്ള രാജ്യത്തെ ആദ്യത്തെ നഗരമായി മുംബൈ; ഇനി യാത്ര ഇങ്ങനെ; വിശേഷങ്ങള്‍ അറിയാം

Mumbai Becomes First City To Get 100% Digital Buses - Details Here #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) രാജ്യത്ത് 100% ഡിജിറ്റല്‍ ബസുകള്‍ ലഭിക്കുന്ന ആദ്യ നഗരമായി മുംബൈ. ഏപ്രില്‍ 19 മുതലാണിത്. 'ടാപ് ഇന്‍ ആന്‍ഡ് ടാപ് ഔട്' സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ, ബൃഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട് (ബെസ്റ്റ്) ബസിന്റെ പിന്‍ഭാഗത്ത് നിന്ന് യാത്രക്കാരെ കയറ്റുന്ന പഴയ രീതി മാറ്റി. മാത്രമല്ല, ബസുകള്‍ കൻഡക്ടര്‍ രഹിതമാക്കാനും അധികൃതര്‍ പദ്ധതിയിടുന്നു.
    
Mumbai Becomes First City To Get 100% Digital Buses - Details Here, National, Mumbai, Maharashtra, News, Top-Headlines, Bus, Railway Station, Conductor.

സിഎസ്എംടിയില്‍ നിന്ന് എന്‍സിപിഎയിലേക്കായിരുന്നു ആദ്യത്തെ ബസ്. അതിന് മുമ്പ് ട്രയല്‍ പൂര്‍ത്തിയാക്കിയിരുന്നു. മുന്‍വശത്ത് നിന്ന് ബസില്‍ കയറുന്നത് നിര്‍ബന്ധമാക്കും. സ്മാര്‍ട് കാര്‍ഡുകള്‍ക്കുള്ള സൗകര്യവും മൊബൈല്‍ ആപും (ചലോ) ഉണ്ടായിരിക്കും. പ്രവേശന കവാടത്തില്‍ 'ഡിജിറ്റല്‍ ബസ്' എന്ന് എഴുതിയിരിക്കും, പണമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും സൗകര്യം. തുടക്കത്തില്‍, 20 ബസുകള്‍ സര്‍കാര്‍ ഓഫീസുകളിലേക്കും മറ്റുമുള്ള റൂടുകളിലും പരീക്ഷിക്കും. ക്രമേണ, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

'ടാപ് ഇന്‍ ആന്‍ഡ് ടാപ് ഔട്' സംവിധാനം ഉപയോഗിച്ചാണ് ബസ് പ്രവര്‍ത്തിക്കുന്നത്. ഒരു യാത്രക്കാരന്‍ ബസില്‍ കയറുമ്പോള്‍ പ്രവേശന കവാടത്തിന് സമീപം ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ മെഷീന് മുന്നില്‍ മൊബൈൽ ഫോണോ സ്മാര്‍ട് കാര്‍ഡോ ഫ്‌ലാഷ് ചെയ്യുന്നു, അപ്പോള്‍ ഒരു പച്ച ടിക് കാണിക്കും. ബസില്‍ കയറാനുള്ള അനുവാദമാണത്. ഇറങ്ങുന്ന സമയത്ത്, യാത്രക്കാരന്‍ ടാപ് ഔട് ചെയ്യുകയും ബസ് ചാര്‍ജ് അയാളുടെ ആപില്‍ നിന്നോ സ്മാര്‍ട്കാര്‍ഡില്‍ നിന്നോ തനിയെ ഈടാക്കുകയും ചെയ്യും.

ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും ടാപ് ചെയ്തില്ലെങ്കില്‍, ആ ബസ് പോകുന്ന റൂടിലെ പരമാവധി തുക ഈടാക്കും. ബസ് സ്റ്റോപുകളില്‍ കൻഡക്ടര്‍മാരെ നിയമിക്കുമെന്നതിനാൽ ആളുകള്‍ക്ക് പെയ്‌പെർ ടികറ്റുകള്‍ വാങ്ങാനുള്ള അവസരമുണ്ട്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റിംഗ് റൂടില്‍ ഓടുന്ന മിനി, ടെംപോ ട്രാവലേഴ്‌സ് ഉള്‍പെടെ ഏകദേശം 600 എ സി ബസുകളുണ്ട്.

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മുംബൈയിലെ വിവിധ റസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന 174 റൂടുകളിലാണ് ഈ ബസുകള്‍ ഓടുന്നത്. റിംഗ് റൂടുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ കൻഡക്ടറെ കാത്തുനില്‍ക്കേണ്ടതില്ല. കാരണം കാര്‍ഡ് റീഡറുകള്‍ ബസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ബസുകളില്‍ എസി ബസിന് ആറ് രൂപയും നോണ്‍ എസി ബസുകള്‍ക്ക് അഞ്ച് രൂപയുമാണ് ടികറ്റ് നിരക്ക്.

Keywords: Mumbai Becomes First City To Get 100% Digital Buses - Details Here, National, Mumbai, Maharashtra, News, Top-Headlines, Bus, Railway Station, Conductor.





< !- START disable copy paste -->

Post a Comment