ഒരു ഹൈസ്‌കൂളില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായും അപകടത്തില്‍ ശിയാ ജനതയ്ക്ക് അപകടങ്ങള്‍ സംഭവിച്ചതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും കാബൂള്‍ കമാന്‍ഡറുടെ വക്താവ് ഖാലിദ് സദ്രാന്‍ ട്വിറ്ററില്‍ കുറിച്ചു. കുറഞ്ഞത് ആറു പേര്‍ കൊല്ലപ്പെട്ടു, ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു, മരണസംഖ്യ ഗണ്യമായി ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിയ ഹസാര സമുദായത്തില്‍ പെട്ടവരാണ് സ്‌കൂളിനടുത്ത് താമസിക്കുന്നത്. ദാഇശ് അടക്കമുള്ള സംഘടനകള്‍ ഇവരെ ലക്ഷ്യം വെക്കുന്നതായി റിപോര്‍ടുകളുണ്ട്. കാബൂളിലെ പടിഞ്ഞാറന്‍ ദഷ്ത്-ഇ-ബര്‍ചി പ്രദേശത്തെ പരിശീലന കേന്ദ്രവും അബ്ദുര്‍ റഹീം ശാഹിദ് ഹൈസ്‌കൂളും ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
സ്‌കൂളില്‍ സ്‌ഫോടനം നടന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായും അന്വേഷണം ആരംഭിച്ചതായും അധികൃതരെ ഉദ്ധരിച്ച് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപോര്‍ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Keywords: Multiple blasts hit Kabul high school killing at least 6; more casualties feared, Kabul, News, Killed, Blast, Injured, World.