ചാമുണ്ഡി ഹില്‍ സംരക്ഷിക്കുക എന്ന തത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ സിംഹ മല കേവലം ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും മറിച്ച് മതപരമായ സ്ഥലമാണെന്ന പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിതെന്നും വ്യക്തമാക്കി.
റോപ് വേയില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ചാമുണ്ഡി കുന്നിനെ രക്ഷിക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
ടൂറിസം മേഖല മെച്ചപ്പെടുത്താനുള്ള പഴയ ആവശ്യമാണ് റോപ് വേ പദ്ധതി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഫന്‍ഡ് പ്രഖ്യാപിച്ചത്.
പക്ഷേ, അവരില്‍ പലരും റോപ് വേ പദ്ധതിയെ അപലപിക്കുകയും അതിനെ വിനാശകരമെന്ന് വിലയിരുത്തുകയും ചെയ്യുന്നതിനാല്‍ എല്ലാവരും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചര്‍ച ചെയ്യും. അത്യാവശ്യമെങ്കില്‍ മാത്രം മുന്നോട്ട് പോകാം, അല്ലാത്തപക്ഷം പദ്ധതി ഉപേക്ഷിക്കുമെന്നും സിംഹ പറഞ്ഞു.
ചാമുണ്ഡി കുന്ന് ഒരു പുണ്യമലയാണ്, വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന മറ്റേതൊരു ഹില്‍ ദേവാലയത്തെയും പോലെയല്ല ഇത്. ചാമുണ്ഡി കുന്നിനെ ഒരു പുണ്യസ്ഥലമായി സംരക്ഷിക്കാന്‍ ഞാന്‍ എന്റെ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും സിംഹ പ്രഖ്യാപിച്ചു.
Keywords: MP Prathap Simha extends his support to Save Chamundi Hill campaign, News, Religion, Politics, Media, Report, Travel & Tourism, National, Karnataka.