മുംബൈയിലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ 'മാതോ ശ്രീ'യ്ക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് റാണ ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ ശിവസേന പ്രവർത്തകർ നവനീത് റാണയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടി. ഇതിനിടെ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിനിടയിൽ, പ്രധാനമന്ത്രി മോദി നാളെ മുംബൈ സന്ദർശിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. ശിവസേന പ്രവർത്തകർ അവരുടെ വസതിക്ക് പുറത്ത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.
ഇവർ ബാലാസാഹെബിന്റെ ശിവസേനക്കാരായിരുന്നെങ്കിൽ മാതോശ്രീയിലേക്ക് പോകാനുള്ള അനുവാദം ലഭിക്കുമായിരുന്നെന്ന് നവനീത് റാണ തന്റെ വീടിന് പുറത്തുള്ള ബഹളത്തിന് ശേഷം സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു. വീട്ടിൽ ശിവസേനക്കാർ ഗുൻഡായിസം നടത്തിയെന്നും ഇവരെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സംസ്ഥാന മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
#WATCH | Maharashtra: Amravati MP Navneet Rana & her husband MLA Ravi Rana arrested. The duo has given a written complaint to Mumbai Police, requesting to book CM Uddhav Thackeray, Shiv Sena leaders Anil Parab, Sanjay Raut & all 700 people who were present outside their residence pic.twitter.com/HAIGfryYHC
— ANI (@ANI) April 23, 2022
രവി റാണയ്ക്കും നവനീത് കൗർ റാണയ്ക്കുമെതിരെ സെക്ഷൻ 153(എ), 34, ഐപിസി ആർ/ഡബ്ല്യു 37(1) 135, ബോംബെ പൊലീസ് ആക്‌ട് എന്നിവ പ്രകാരമാണ് ഖാർ പൊലീസ് കേസെടുത്തത്. മറുവശത്ത്, നവനീത് റാണയും രവി റാണയും മുംബൈ പൊലീസിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
Keywords: News, National, Top-Headlines, Controversy, MP, MLA, Maharashtra, Arrested, Chief Minister, Uddhav Thackeray, Hanuman Chalisa, MP, MLA Arrested Over 'Hanuman Chalisa' Face-Off With Uddhav Thackeray.
< !- START disable copy paste -->