Car Accident| നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം; ഗൃഹനാഥന് ഗുരുതരപരിക്ക്
Apr 24, 2022, 11:20 IST
കോഴിക്കോട്: (www.kvartha.com) നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശികളാണ് മരിച്ചത്. പേരാമ്പ്ര വാല്യക്കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
ടെലിഫോണ്‍ എക്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകള്‍ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തില്‍നിന്ന് ഇവരെ പുറത്തെടുത്തത്. മൂവരെയും പേരാമ്പ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.