ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി ജഹാംഗീർപുരി പ്രദേശത്ത് ഏപ്രിൽ 16 ന് നടന്ന അക്രമവും ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പൊളിക്കൽ നടപടിയും കണക്കിലെടുത്ത്, കർശന നിരീക്ഷണത്തിനായി ഡെൽഹി പൊലീസ് പ്രദേശത്ത് നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. താത്കാലിക നിരീക്ഷണ കേന്ദ്രവും പൊലീസ് സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡൽഹി പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ശ്വേത ചൗഹാൻ നേരത്തേ പറഞ്ഞിരുന്നു. ഡ്രോൺ ഉപയോഗിച്ച് സെൻട്രൽ ജില്ലയിലെ ജുമാമസ്ജിദ്, ഹൗസ് ഖാസി പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് ഡിസിപി പറഞ്ഞു.
ഏപ്രിൽ 16ന് ശനിയാഴ്ച വൈകീട്ട് നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് പിന്നാലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. കല്ലേറും ആയുധങ്ങളുമായി വൻ കോലാഹലവും ഉണ്ടായി. സംഭവത്തിലെ മുസ്ലികളായ പ്രതികളുടെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള ഡെൽഹി കോർപറേഷന്റെ നീക്കം വൻവിവാദം സൃഷ്ടിക്കുകയും സുപ്രീം കോടതി ഇടപെട്ട് തടയുകയും ചെയ്തിരുന്നു.
More CCTV cameras installed at Jahangirpuri for strict surveillance
— ANI Digital (@ani_digital) April 21, 2022
Read @ANI Story | https://t.co/dvYUf42hlY#Jahangirpuri #CCTV pic.twitter.com/ys103GtX2y
Keywords: More CCTV cameras installed at Jahangirpuri for strict surveillance, Newdelhi ,National, News, Top-Headlines, CCTV, Attack, Police, Supreme Court, Muslims.
< !- START disable copy paste -->