Follow KVARTHA on Google news Follow Us!
ad

Court Verdict | കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഭർത്താവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് കോടതി; 'ഭാര്യയുടെ വീട്ടുജോലി തൊഴിലായി കണക്കാക്കാനാകില്ല'

Moral responsibility of the husband to maintain the dignity of the family: Court #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvarthaa.com) കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഭർത്താവിന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ന്യൂഡെൽഹിയിലെ തീസ് ഹസാരി അഡീഷനൽ സെഷൻസ് കോടതി. ജീവനാംശം നൽകാത്തതിനെതിരായ അപീൽ പരിഗണിക്കവെയാണ് ജഡ്ജി സഞ്ജയ് ശർമ ഈ നിരീക്ഷണം നടത്തിയത്. ഭർത്താവിനോട് സ്ഥിരം ജീവനാംശം നൽകാനും അപീൽ തീയതി മുതൽ ഒന്നര മാസത്തിനകം കുടിശിക തുക കൈമാറാനും കോടതി നിർദേശിച്ചു.
  


കുടുംബം നിലനിറുത്തേണ്ടതും മാനം നിലനിർത്തേണ്ടതും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ജഡ്ജി പറഞ്ഞു. കേസിൽ വനിതാ കോടതിയുടെ വിധി പ്രകാരം പ്രതിമാസം 16,000 രൂപ ജീവനാംശം നൽകാൻ കഴിയുന്നില്ലെന്ന് ഭർത്താവ് അപീൽ നൽകിയിരുന്നു. അതേസമയം, ഭാര്യ സ്വയം ജോലി ചെയ്യുന്നതിനാൽ അവർക്ക് കുടുംബം നയിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു. വീട്ടുജോലി ചെയ്ത് ജീവിക്കുന്നത് സ്ഥിരവരുമാനമായി കണക്കാക്കാനാകില്ലെന്ന് ഭർത്താവിന്റെ വാദത്തെ കുറിച്ച് കോടതി അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ, ഭർത്താവ് ജീവനാംശം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ഭർത്താവ് ഓടോറിക്ഷ ഡ്രൈവറാണെന്നും വിദഗ്ധ തൊഴിലാളിയായി കണക്കാക്കി വരുമാനം 19473 രൂപയായി കണക്കാക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം ആകെ 8000 രൂപ ജീവനാംശമായി നൽകണമെന്നും കോടതി വിധിച്ചു.

Keywords: New Delhi, India, National, Court, Husband, Wife, Family, Moral responsibility of the husband to maintain the dignity of the family: Court

Post a Comment