Follow KVARTHA on Google news Follow Us!
ad

Complaint | ബസിനുള്ളില്‍വച്ച് യാത്രക്കാരിയെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് വിജിലന്‍സ് ഓഫിസര്‍

Molestation allegation against ksrtc driver at Pathanamthitta#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബെംഗ്‌ളൂറില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാര്‍ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ഡിപോയില്‍ നിന്നും ബെംഗ്‌ളൂറിലേക്കുള്ള സൂപര്‍ ഡീലക്സ് ബസിലാണ് സംഭവം.

യുവതി ബെംഗ്‌ളൂറില്‍ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ അന്വേഷണം തുടങ്ങി.

ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിക്ക് കൃഷ്ണഗിരിക്ക് സമീപം വച്ച് കെഎസ്ആര്‍ടിസി സൂപര്‍ ഡീലക്സ് ബസിലെ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍  ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട ഡിപോയിലെ ഡ്രൈവര്‍ ശാജഹാനെതിരേയാണ് പരാതി. 

യാത്രയ്ക്കിടെ ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി ശാജഹാന്റെ സഹായം തേടുകയായിരുന്നു. ഗ്ലാസ് നീക്കാനായി യുവതിക്ക് സമീപമെത്തിയ ശാജഹാന്‍ ജനനേന്ദ്രിയം തന്റെ തുടയില്‍ ഉരസുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് അമര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.

News, Kerala, State, Kottayam, Molestation, Complaint, Enquiry, Student, KSRTC, bus, Travel, Molestation allegation against ksrtc driver at Pathanamthitta


അപ്രതീക്ഷിതമായ സംഭവത്തില്‍ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബെംഗ്‌ളുറിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.
 
ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ശാജഹാന്റെ സഹായം തേടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. 

സംഭവത്തില്‍ പത്തനംതിട്ട ഡിടിഓയ്ക്കും വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജിനും പരാതി കൈമാറിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. ഇവര്‍ ശാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. 

Keywords: News, Kerala, State, Kottayam, Molestation, Complaint, Enquiry, Student, KSRTC, bus, Travel, Molestation allegation against ksrtc driver at Pathanamthitta

Post a Comment