Follow KVARTHA on Google news Follow Us!
ad

John Paul | സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം'; ജോണ്‍ പോളിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

Mohanlal's facebook post on late screen writer John Paul#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മോഹന്‍ ലാല്‍. 

സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമമെന്നും മോഹന്‍ലാല്‍ ഫേസ്ബുകില്‍ വേദനയോടെ കുറിച്ചു.

News, Kerala, State, Death, Kochi, Obituary, Mohanlal, Facebook, Social-Media, Condolence, Entertainment,Writer, Mohanlal's facebook post on late screen writer John Paul


മോഹന്‍ലാലിന്റെ ഫേസ്ബുക് കുറിപ്പ്: 

പ്രിയപ്പെട്ട ജോണ്‍പോളേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞു. ഉള്‍ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്നു നല്‍കിയ അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

 

Keywords: News, Kerala, State, Death, Kochi, Obituary, Mohanlal, Facebook, Social-Media, Condolence, Entertainment,Writer, Mohanlal's facebook post on late screen writer John Paul

Post a Comment