Follow KVARTHA on Google news Follow Us!
ad

'ഹിന്ദു പെൺകുട്ടിയെ മതം മാറിയ യുവാവ് വിവാഹം കഴിച്ചു'; ആൾക്കൂട്ടം വീടിന് തീവെച്ചു; സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് യുവതി

Mob sets fire to youth's house over relation with Hindu girl, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ആഗ്ര: (www.kvartha.com 17.04.2022) ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചുവെന്ന് റിപോർട് ചെയ്‌തതിന് ശേഷം ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവാവിന്റെ വീടിന് തീവെച്ചതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു യുവതിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് സാജിദ് എന്ന യുവാവ് ഹിന്ദുമതം സ്വീകരിച്ച് സാഹിലായി മാറിയെന്നാണ് പറയുന്നത്.
                     
News, National, Top-Headlines, Agra, Girl, Wedding, Religion, Police, Media, Complaint, Case, Hindu girl, Mob sets fire to youth's house over relation with Hindu girl.

'വെള്ളിയാഴ്ച, സ്വയം പ്രഖ്യാപിത വലതുപക്ഷ സംഘടനകളുടെ ചില ഘടകങ്ങൾ യുവാവിന്റ രണ്ട് വീടുകൾ ലക്ഷ്യമാക്കി, ഒന്ന് കത്തിക്കുകയും മറ്റൊന്ന് കൊള്ളയടിക്കുകയും ചെയ്തു', പൊലീസ് പറഞ്ഞു. അതിനിടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് പറയുന്ന പെൺകുട്ടിയുടെ ചില വീഡിയോകൾ വൈറലായിട്ടുണ്ട്.

എന്നാൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് റുങ്കത പൊലീസ് പോസ്റ്റ് ഇൻചാർജ് ജിതേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു. സിക്കന്ദ്ര സ്റ്റേഷൻ ഹൗസ് ഓഫീസറിനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

സംഭവം ഇങ്ങനെ

ഏപ്രിൽ 11 ന് റങ്കാട്ട മേഖലയിൽ നിന്ന് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ കാണാതായിരുന്നു. ജിം ഇൻസ്ട്രക്ടറായ സാഹിലിന്റെ കൂടെ ഒളിച്ചോടിയെന്നും ഇയാൾ യുവതിയെ വിവാഹം കഴിച്ചുവെന്നുമാണ് പ്രചാരണം. തുടർന്ന് അവരുടെ കുടുംബാംഗങ്ങൾ ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്‌റ്റേഷനിൽ കാണാതായതായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സാഹിലിനെതിരെ (26) ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366 പ്രകാരം കേസെടുത്തു.

പിന്നീട് ഏപ്രിൽ 13 ന് ഡെൽഹിയിൽ നിന്ന് യുവതിയെ കണ്ടെത്തി, സാഹിലിനെ കണ്ടെത്താനായില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, യുവതി തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയെന്നും പറയുന്നത് കേൾക്കാം.

വലതുപക്ഷ സംഘടനകളുടെ അംഗങ്ങൾ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വെള്ളിയാഴ്ച പുലർചെയാണ് റുനക്ത പ്രദേശത്തെ രണ്ട് വീടുകൾക്ക് നേരെ ആൾക്കൂട്ടം ആക്രമണം നടത്തിയത്. സാഹിലിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത ഏപ്രിൽ 11 മുതൽ രണ്ട് വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും കുടുംബാംഗങ്ങളെ കാണാനില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് (ആഗ്ര) സുധീർ കുമാർ സിംഗ് പറഞ്ഞു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും അജ്ഞാതരായ 200 പേർക്കെതിരെയും തീയിട്ടതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: News, National, Top-Headlines, Agra, Girl, Wedding, Religion, Police, Media, Complaint, Case, Hindu girl, Mob sets fire to youth's house over relation with Hindu girl.
< !- START disable copy paste -->

Post a Comment