Follow KVARTHA on Google news Follow Us!
ad

Mixed school | തലസ്ഥാനത്ത് മറ്റൊരു മിക്‌സഡ് സ്‌കൂള്‍ കൂടി; യോജിച്ച തീരുമാനം ഉണ്ടെങ്കില്‍ ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളാക്കാന്‍ പ്രയാസമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Education,school,Thiruvananthapuram,Minister,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് മറ്റൊരു മിക്‌സഡ് സ്‌കൂള്‍ കൂടി. ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഇനി മിക്‌സഡ് സ്‌കൂള്‍. 

പിടിഎ യോഗത്തിലെ യോജിച്ച തീരുമാനപ്രകാരം സ്‌കൂള്‍ അധികൃതര്‍ ബോയ്‌സ് സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്ന് അഭ്യര്‍ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം എടുത്തത്.

Chala Government Model Boys Higher Secondary School is now a mixed school, Education, School, Thiruvananthapuram, Minister, Meeting, Kerala

സ്‌കൂള്‍ അധികൃതരും പിടിഎയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താല്‍ സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതിന് തടസങ്ങള്‍ ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ ഉണ്ടാകുന്നത് ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords: Chala Government Model Boys Higher Secondary School is now a mixed school, Education, School, Thiruvananthapuram, Minister, Meeting, Kerala.

Post a Comment