ചര്‍ച പരാജയമല്ല: യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതാണ്; സര്‍വകക്ഷിയോഗത്തിനുശേഷം ബിജെപിയെ വിമര്‍ശിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

 


പാലക്കാട്: (www.kvartha.com) പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു ശേഷം ബിജെപിയെ വിമര്‍ശിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ചര്‍ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച ചെയ്തുവെന്നും ഇനിയും ചര്‍ച സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചര്‍ച പരാജയമല്ല:  യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതാണ്; സര്‍വകക്ഷിയോഗത്തിനുശേഷം ബിജെപിയെ വിമര്‍ശിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചു. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ ആരോപിച്ചു. സര്‍വകക്ഷി യോഗത്തില്‍ മൂപ്പിളമ തര്‍ക്കമെന്നാണ് ബിജെപി ആരോപിച്ചതും യോഗം ബഹിഷ്‌കരിച്ചതും.

മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുന്‍ എംപിയും നിലവിലെ എംപിയും തമ്മില്‍ തര്‍ക്കമാണ്. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങള്‍ക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അര്‍ധരാത്രിയില്‍ അടക്കം പോയി ചോദ്യം ചെയ്തു പൊലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങള്‍ക്ക് എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവര്‍ വന്നു ചെയ്തു പോയതാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ല. തിരിച്ചറിയല്‍ പരേഡ് അടക്കം നടക്കാനുണ്ട്.

ശ്രീനിവാസന്‍ വധക്കേസിലും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരെന്നു സംശയമുണ്ട്. അക്കാര്യം ഉറപ്പാക്കിയ ശേഷം വിവരങ്ങള്‍ അറിയിക്കാമെന്നും എസ്പി പറഞ്ഞു.

Keywords: Minister K Krishnan Kutty criticized the BJP after an all-party meeting called in the wake of the Palakkad double murder, Palakkad, News, Politics, BJP, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia