Follow KVARTHA on Google news Follow Us!
ad

Mayor Arya | മ്യൂസിയത്തിലെ ശുചിമുറികളില്‍ മിന്നല്‍ പരിശോധന നടത്തി മേയര്‍ ആര്യ; ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തല്‍

Mayor Arya Rajendran visit museum toilet at Thiruvananthapuram#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) മ്യൂസിയത്തിലെ ശുചിമുറികളില്‍ മേയര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ക്രമക്കേടുകള്‍ കണ്ടെത്തി. സുലഭ് ശുചിമുറികളിലെത്തുന്ന പെണ്‍കുട്ടികളോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ബാക്കി പണം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നതായി ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ മുന്നറിയിപ്പില്ലാതെ ഞായറാഴ്ച മ്യൂസിയത്തിലെത്തി മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

ഉച്ചയ്ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ശുചിമുറിയി
ലാണ് മേയര്‍ ആദ്യമെത്തിയത്. അവിടെയുണ്ടായിരുന്ന സ്ത്രീകളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എത്ര രൂപയാണ് വാങ്ങിയതെന്നും അന്വേഷിച്ചു. ഇവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മേയര്‍ അടിയന്തരമായി മ്യൂസിയം ഡയറക്ടറെ കാണണമെന്ന് അവിടെയുണ്ടായിരുന്ന ഗാര്‍ഡുകളോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സുലഭ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ആരും മ്യൂസിയത്തിലേക്ക് വരാറില്ലെന്ന് മൃഗശാല ജീവനക്കാര്‍ മേയറെ അറിയിച്ചു. ദുര്‍ഗന്ധം ഉയരുമ്പോള്‍ മാത്രമാണ് അവര്‍ ഇവിടെയെത്തി വൃത്തിയാക്കുന്നതെന്നും മൃഗശാല ജീവനക്കാര്‍ പറഞ്ഞുവെന്നാണ് റിപോര്‍ട്. 

News, Kerala, State, Thiruvananthapuram, Toilet, Local-News,  Mayor Arya Rajendran visit museum toilet at Thiruvananthapuram


സുലഭിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് പരിമിതിയുള്ളതിനാല്‍ ശുചിമുറികള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മ്യൂസിയം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ശുചിമുറികളിലെത്തുന്നവരില്‍ നിന്നും ഇത്തരം പരാതികള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെന്നും ഇത് ചൂണ്ടിക്കാട്ടി സുലഭ് മാനേജ്‌മെന്റിന് കത്തയയ്ക്കുമെന്നും മേയര്‍ പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Toilet, Local-News,  Mayor Arya Rajendran visit museum toilet at Thiruvananthapuram

Post a Comment