ചടങ്ങുകള്‍ക്ക് സിറോ-മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച് ബിഷപ് ഇമരിറ്റസ് മാര്‍ ജോര്‍ജ് വലിയ മറ്റം എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മികരായി.
റവ. ഡോ തോമസ് തെങ്ങും പള്ളില്‍ നിയമന പത്രിക വായിച്ചു. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക ബാവ വചന സന്ദേശം നല്‍കി. ജോസഫ് പാംപ്ലാനി ആര്‍ച് ബിഷപായി ചുമതലയേറ്റപ്പോള്‍ ഇദ്ദേഹത്തിന്റെ ജന്മദേശമായ ഇരിട്ടിയിലെ കുടിയേറ്റ ഗ്രാമമായ ചരള്‍ ഇടവകക്കാരും അഭിമാന നിമിഷത്തിലാണ്.
കുടിയേറ്റക്കാരില്‍ നിന്നുള്ള ആദ്യ ആര്‍ച് ബിഷപ് കൂടിയാണ് പാംപ്ലാനി. മാര്‍ ജോസഫ് പാംപ്ലാനി തലശ്ശേരി ആര്‍ച് ബിഷപായി സ്ഥാനമേറ്റതിന് ശേഷം നടന്ന പൊതുസമ്മേളനം രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖരാല്‍ ശ്രദ്ദേയമായി. ഭാരത കത്തോലികാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ഓസ് വാള്‍സ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെന്റ് ജോസഫ് കതീഡ്രല്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊതുസമ്മേളനം നടന്നത്. ഇന്‍ഡ്യയിലെ വതിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ലെയോപോള്‍ദോ ജിറേലി മുഖ്യാതിഥിയായി. കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് ജോസഫ് പാംപ്ലാനിക്ക് ആശംസയര്‍പിച്ച് സംസാരിക്കവെ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദം ക്രൈസ്തവ സഭക്ക് വലിയ നഷ്ട്ടം ഉണ്ടാക്കിയതായി സമ്മേളനത്തിനിടെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ക്രൈസ്തവ പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ബോധപൂര്‍വ ശ്രമം നടക്കുമ്പോള്‍ സഭയ്ക്കല്ലാതെ മറ്റാര്‍ക്കും അതേക്കുറിച്ച് പറയാനാകില്ലെന്നും ഇസ്ലാമിക തീവ്രവാദത്തെ സംബന്ധിച്ച ആശങ്കക്ക് കേരളത്തില്‍ എത്ര പിന്തുണ ലഭിക്കുമെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എം പി മാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, അഡ്വ പി സന്തോഷ് കുമാര്‍, ജോണ്‍ ബ്രിടാസ് , എംഎല്‍എമാരായ സണ്ണി ജോസഫ്, കെ വി സുമേഷ്, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ , തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ ജമുനാ റാണി, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍, തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നുള്ള പ്രമുഖരും ഇവര്‍ക്ക് പുറമെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 250 ഓളം പള്ളികളെ പ്രതിനിധീകരിച്ച് 1000 കണക്കിനു പേരും സമ്മേളനത്തില്‍ പങ്കെടുത്തു.