Manhole | ഫോണിലൂടെ സംസാരിച്ചുനടക്കുന്നതിനിടെയില്‍ മാന്‍ഹോളില്‍ വീണ് യുവതി; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

 


പട് ന: (www.kvartha.com) ഫോണിലൂടെ സംസാരിച്ചുനടക്കുന്നതിനിടെയില്‍ മാന്‍ഹോളില്‍ വീണ് യുവതി. ബിഹാറിലാണ് അപകടം നടന്നത്. നിരീക്ഷണ കാമറയില്‍ പതിഞ്ഞ അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. പട്നയില്‍ നിന്നുള്ള വീഡിയോയില്‍ സ്ത്രീ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടോറിക്ഷയുടെ പുറകിലൂടെ നടക്കുന്നത് കാണാം.

വാഹനം പോകുമ്പോള്‍, അവിടെയുള്ള മാന്‍ഹോള്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധിക്കാതെ യുവതി മുന്നോട്ട് നടക്കുന്നു. നിമിഷങ്ങള്‍ക്കകം അവള്‍ ആ കുഴിയില്‍ വീണു. അത് കണ്ട് ചുറ്റുമുള്ളവരെല്ലാം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുടങ്ങുന്നു. ഒടുവില്‍ അവര്‍ യുവതിയെ കുഴിയില്‍ നിന്നും ആപത്തൊന്നുമില്ലാതെ പുറത്തെടുത്തു.

നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാന്‍ഹോളുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം മൂലം നിരവധി അപകടങ്ങളാണ് അടുത്തിടെ സംഭവിച്ചത്.

വീഡിയോ കണ്ട് സമൂഹ മാധ്യമങ്ങളിലൂടെ പലരും സ്ത്രീ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, തുറന്ന മാന്‍ഹോളിന് സമീപം വഴിയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡെല്‍ഹിയില്‍, ഈ വര്‍ഷമാദ്യം ഒരു യാത്രക്കാരന്‍ ഫോണ്‍ സംഭാഷണത്തില്‍ മുഴുകിയതിനെ തുടര്‍ന്ന് മെട്രോ ട്രാക്കില്‍ വീണിരുന്നു. പ്ലാറ്റ്ഫോമിലേക്ക് വീണ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്.

Manhole | ഫോണിലൂടെ സംസാരിച്ചുനടക്കുന്നതിനിടെയില്‍ മാന്‍ഹോളില്‍ വീണ് യുവതി; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍


Keywords: Patna woman seen falling down open manhole in viral video, Patna, Bihar, News, Woman, Social Media, Video, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia