ലന്‍ഡന്‍: (www.kvartha.com) മാഞ്ചെസ്റ്റർ യുനൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറിന് ബോംബ് ഭീഷണിയെന്ന് റിപോര്‍ട്. താരത്തിന്റെ നോര്‍തേണ്‍ ഇന്‍ഗ്ലന്‍ഡിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശമെന്നാണ് വിവരം. ഇ മെയിലൂടെയാണ് താരത്തിന് ഈ സന്ദേശം ലഭിച്ചതെന്ന് ദി സണ്‍ റിപോര്‍ട് ചെയ്തു.
താരത്തിന്റെ പ്രതിശ്രുത വധു ഫേണ്‍ ഹോകിന്‍സും അവരുടെ രണ്ട് മക്കളുമാണ് വീട്ടില്‍ ആ സമയത്ത് ഉണ്ടായിരുന്നത്. ഭീഷണിയെത്തുടര്‍ന്ന് താരത്തിന്റെ വസതിയില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വില്‍സ്ലോ ഏരിയയിലെ ഒരു വീട്ടില്‍ ബോംബ് ഭീഷണിയുണ്ടെന്ന് പരാതി ലഭിച്ചതായി ചെഷയര്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വീട്ടില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൂന്തോട്ടങ്ങളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയതായും പൊലീസ് വ്യക്തമാക്കി.
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ കനത്ത തോല്‍വിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റർ യുനൈറ്റഡ് നടത്തുന്ന മോശം പ്രകടനങ്ങളില്‍ മഗ്വയര്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്. കഴിഞ്ഞ ദിവസം യുനൈറ്റഡ് ലിവര്‍പൂളിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
അതേസമയം, മാഞ്ചെസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍ ഡച് കോച് എറിക് ടെന്‍ ഹാഗ് എത്തി. ടെന്‍ ഹാഗ് പുതിയ പരിശീലകനായി ചുമതലയേറ്റ വിവരം ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെന്‍ ഹാഗ് മാഞ്ചെസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു.
മൂന്ന് വര്‍ഷത്തേക്കാണ് ടെന്‍ ഹാഗ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അടുത്ത സീസണ്‍ മുതലാവും ഡച്ച് പരിശീലകന്‍ മാഞ്ചെസ്റ്ററിനെ പരിശീലിപ്പിക്കുക. 2017 മുതല്‍ ഡച് ക്ലബ് അയാക്‌സിന്റെ പരിശീലകനായിരുന്നു ടെന്‍ ഹാഗ്.
Keywords: News, World, international, London, Police, Threat, Bomb, Police, Sports, Player, Top-Headlines, Man United’s Harry Maguire receives bomb threat at family homeAbsolute pleasure to meet this legend today. A great chat and even better kick about. Thanks River. Stay strong 💪🏼❤️🙌🏼 pic.twitter.com/BuL9VAYnpz
— Harry Maguire (@HarryMaguire93) February 17, 2022