Follow KVARTHA on Google news Follow Us!
ad

പോക്‌സോ കേസ്: പിതാവിന് 44 വര്‍ഷം തടവും പിഴയും

Man sentenced to 44 year for POCSOA case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയില്‍ പോക്‌സോ കേസില്‍ പിതാവിന് വിവിധ വകുപ്പുകള്‍ പ്രകാരം 44 വര്‍ഷം തടവ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പിതാവിന് 44 വര്‍ഷം തടവിനും 1.55 ലക്ഷം പിഴയും വിധിച്ചത്. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്.

പിഴത്തുകയില്‍ നിന്നും ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ 11 മാസം കൂടി അധിക ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 

News, Kerala, State, Kollam, Case, Local-News, Father, Molestation, Minor girls, Court, Punishment, Fine, Man sentenced to 44 year for POCSOA case


2014-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മാതാവിനെ ഓര്‍ത്ത് തീരുമാനത്തില്‍ നിന്ന് പിന്മാറുകയും സംഭവങ്ങള്‍ അമ്മയോട് തുറന്ന് പറയുകയുമായിരുന്നു. 

മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, ചവറ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ പി ശിവപ്രസാദ് കോടതിയില്‍ ഹാജരായി.

Keywords: News, Kerala, State, Kollam, Case, Local-News, Father, Molestation, Minor girls, Court, Punishment, Fine, Man sentenced to 44 year for POCSOA case

Post a Comment