Follow KVARTHA on Google news Follow Us!
ad

ഭാര്യയുമായി വഴക്കിട്ട് യുവാവ് ബാൽകണിയിൽ നിന്ന് താഴേക്ക് ചാടി; ഒടുവിൽ സംഭവിച്ചത്! വീഡിയോ വൈറൽ

Man jumped from the balcony, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 17.04.2022) ഭാര്യയുമായി വഴക്കിട്ട് യുവാവ് ബാൽകണിയിൽ നിന്ന് ചാടി. തക്കസമയത്ത് വീട്ടുകാരും പൊലീസും ചേർന്ന് ഇയാളെ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ലോനിയിലെ ഇക്രം നഗറിലാണ് സംഭവമെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.
                
News, National, Top-Headlines, Man, House, Family, Wife, Video, Viral, Police, Social Media, Man jumped from the balcony.

വഴക്കിടുമ്പോൾ ഭാര്യയും ഭർത്താവും വീട്ടിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിന് ശേഷം യുവാവ് വീടിന്റെ ബാൽകണിയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവ് ബാൽകണിയിലെ ഗ്രിലിൽ തൂങ്ങിക്കിടന്ന ഉടൻ ഭാര്യ നിലവിളിക്കാൻ തുടങ്ങി. ശബ്ദം കേട്ട് ചുറ്റുമുള്ളവർ തടിച്ചുകൂടി. പിന്നീട് പൊലീസും എത്തി ഇയാളെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽകണിയിൽ ഒരാൾ തൂങ്ങിയ നിലയിലാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെ ചിലർ കൈകൾ പിടിച്ച് വലിച്ചു കയറ്റാൻ ശ്രമിക്കുന്നു. പൊലീസും സ്ഥലത്തെത്തി ഒരുപാട് പ്രയത്നിച്ചതിന് ശേഷം വലിച്ചു കയറ്റി രക്ഷിച്ചു. ഇതിനിടയിൽ അവിടെയുണ്ടായിരുന്ന ചിലർ സംഭവത്തിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അതിനുശേഷം ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.

 Keywords: News, National, Top-Headlines, Man, House, Family, Wife, Video, Viral, Police, Social Media, Man jumped from the balcony.
< !- START disable copy paste -->

Post a Comment