ആളൊഴിഞ്ഞ റോഡിലൂടെ ബൈക്, യാത്രികൻ ഓടിക്കുന്നത് സിസിടിവി വീഡിയോയിൽ കാണാം. പെട്ടെന്ന് ഒരു കാർ വന്ന് ശക്തിയോടെ ബൈകിൽ ഇടിക്കുന്നു. കാർ മുന്നോട്ട് നീങ്ങുന്നതിനിടെ ബൈക് ഡ്രൈവർ വായുവിൽ പറക്കുന്നത് കാണാം. മീറ്ററുകളോളം ബൈകിനെ വലിച്ചുകൊണ്ടുപോയാണ് കാർ നിർത്തുന്നത്. വായുവിൽ പലതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് ബൈക് യാത്രികൻ റോഡിലേക്ക് വീഴുന്നത്.
#Ghaziabad road accident. Bike and car collision. After the collision, the bike rider jumped high from the roof of the car and fell on the road. condition critical pic.twitter.com/MRnESjwege
— Satya Tiwari (@SatyatTiwari) April 22, 2022
മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബയാന ഗ്രാമത്തിൽ താമസിക്കുന്ന അരുൺ ത്യാഗി (32) യാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കാവി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അരുൺ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ഇക്കാരണത്താൽ തല നേരിട്ട് നിലത്ത് പതിച്ചതായും ഡോക്ടർമാർ പറഞ്ഞു.
Keywords: New Delhi, India, News, Top-Headlines, Car, Bike, Road, Accident, Accidental Death, Video, Youth, CCTV, Police, Doctor, Man goes flying in air as car collides with his bike in Ghaziabad.
< !- START disable copy paste -->