ഹൈദരാബാദ്: (www.kvartha.com) മെഡികല്‍ പ്രാക്ടീഷണര്‍(RMP) നിര്‍ദേശിച്ച ഗുളിക കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചെന്ന പരാതിയില്‍ അശ്രദ്ധയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. എല്‍ബി നഗറിലെ മന്‍സൂരാബാദില്‍ താമസിച്ചിരുന്ന മുലുഗ് ജില്ല സ്വദേശിയായ ബി സമയ്യ (39) യുടെ മരണത്തില്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സമയ്യയും ഭാര്യ ബി ഗീതയും (35) കാമിനേനി ഹോസ്പിറ്റലില്‍ ഹൗസ് കീപിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് സമയയ്യയെ ആര്‍എംപിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒരു കുത്തിവയ്പ്പ് നല്‍കുകയും ഗുളിക നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഗുളിക കഴിച്ച ഉടനെ സമയ്യ കുഴഞ്ഞുവീണു. ഗീത ഉടന്‍ തന്നെ കാമിനേനി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു, തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണത്തില്‍ എല്‍ബി നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Man dies after taking pill prescribed by RMP, Hyderabad, News, Police, Case, Complaint, Hospital, Treatment, National.