മുംബൈ: (www.kvartha.com) ചെയ്യാത്ത കൊലപാതകത്തിന് ഒരാള്‍ ജയിലില്‍ കഴിഞ്ഞത് 28 വര്‍ഷം. ഒടുവില്‍ 58-ാം വയസില്‍ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അഴിക്കുള്ളിലായത് 28-ാം വയസില്‍. ഈ കാലയളവിനിടെ ഒരിക്കല്‍ പോലും ജാമ്യം ലഭിച്ചില്ല. കൊലപാതകത്തില്‍ പ്രതിയായതോടെ കുടുംബവും കൈവിട്ടു. യൗവനവും സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം ജയിലില്‍ തന്നെ എരിഞ്ഞടങ്ങി.
ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള ബീര്‍ബല്‍ ഭഗത് എന്നയാളുടെ കഥയാണിത്. അദ്ദേഹം ജയില്‍ നിന്നും പുറത്തുവന്നപ്പോള്‍ രോമങ്ങള്‍ നരച്ചു, മുഖത്ത് ചുളിവുകള്‍ കാണപ്പെട്ടു, കുറ്റവിമുക്തനാക്കിയതിന്റെ യാതൊരു സന്തോഷവും ആ മുഖത്ത് കാണുന്നില്ല.
തട്ടിക്കൊണ്ടുപോകല്‍-കൊലപാതക കുറ്റങ്ങളില്‍ നിന്നും തെളിവുകളുടെ അഭാവത്തില്‍ ഗോപാല്‍ഗഞ്ചിലെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിശ്വവിഭൂതി ഗുപ്തയാണ് ബീര്‍ബലിനെ കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കിയത്. കോടതി വിധി പറഞ്ഞപ്പോള്‍ വികാരാധീനനായ ബീര്‍ബലിന്റെ നിയന്ത്രണം നഷ്ടമാവുകയും അവസാനം തനിക്ക് 'ആത്യന്തികമായി നീതി നല്‍കിയതിന്' ദൈവത്തിന് വളരെയധികം നന്ദി പറയുകയും ചെയ്തു.
1994 ജനുവരിയില്‍ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ ശേഷം ഒരു ദിവസം പോലും അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ല. മറ്റൊരു ദു:ഖകരമായ കാര്യം, കൊലപാതകം ചെയ്തുവെന്ന് വിശ്വസിച്ച തന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും ഉപേക്ഷിച്ചു എന്നതാണ്. ഒരിക്കല്‍ പോലും അവര്‍ അദ്ദേഹത്തെ ജയിലില്‍ വന്ന് കാണാന്‍ പോലും കൂട്ടാക്കിയില്ല.
ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള സൂര്യ നാരായണ്‍ ഭഗത് എന്ന ഗ്രാമീണനെ കാണാതായതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ താമസിക്കുന്ന ബീര്‍ബലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് കാണിച്ച ഒരു പഴയ ഫോടോയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കാണാതായ ബന്ധുവിന്റേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം തിരിച്ചറിഞ്ഞു.
കോടതി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഗോപാല്‍ഗഞ്ച് നിവാസിയായ സൂര്യ നാരായണ്‍ ഭഗതിനൊപ്പം ചില ജോലികള്‍ക്കായി മുസാഫര്‍പൂരില്‍ ബീര്‍ബല്‍ പോയിരുന്നു. അവിടെ വച്ചാണ് സൂര്യനാരായണിനെ കാണാതാകുന്നത്. അന്നുമുതല്‍ ബീര്‍ബലിന്റെ ജീവിതം നരകതുല്യമായി.
കേസ് ആദ്യം വേഗത്തിലുള്ള വിചാരണയ്ക്കായി വെച്ചിരുന്നുവെങ്കിലും പിന്നീട് അതിവേഗ കോടതി വളരെക്കാലമായി അടച്ചിട്ടതോടെ വിചാരണ തടസപ്പെട്ടുവെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്. അടുത്തിടെ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റിയപ്പോഴാണ് കേസിന്റെ വിചാരണ വേഗത്തിലായത്. വിചാരണ വേളയില്‍, പൊലീസ് പോസ്റ്റ്മോര്‍ടെം നടത്തിയ ഡോക്ടറെ പോലും കോടതിയില്‍ ഹാജരാക്കിയില്ല.
ഒടുവില്‍, തെളിവുകളുടെ അഭാവത്തില്‍ വിചാരണ തടവുകാരനെ കോടതി കുറ്റവിമുക്തനാക്കി എന്ന് അഡിഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ പര്‍വേസ് ഹസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ദൈവം ഒടുവില്‍ എന്റെ പ്രാര്‍ഥനകള്‍ കേട്ടു... കോടതിവിധി കാരണം കൊലപാതക ആരോപണത്തിന്റെ കളങ്കം എന്റെ മുഖത്ത് നിന്നും മാറിയതിന്റെ ആശ്വാസത്തിലാണ് താനെന്നും വിധിക്ക് ശേഷം ബീര്‍ബല്‍ പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ തന്നെ ജയിലില്‍ തന്നെ മരിക്കാന്‍ വിട്ടതിലും അറസ്റ്റിലായതിന് ശേഷം ഒരിക്കല്‍ പോലും കാണാന്‍ വരാത്തതിലും അദ്ദേഹം വളരെയധികം ദു:ഖം പ്രകടിപ്പിച്ചു.
Keywords: Man acquitted of murder charges after spending 28 years in jail, Mumbai, News, Court, Jail, National.