പാര്‍ടി അംഗത്വ ക്യാംപയിന് എത്തിയപ്പോള്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി; പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Apr 16, 2022, 16:26 IST
ആലപ്പുഴ: (www.kvartha.com 16.04.2022) പാര്‍ടി അംഗത്വ വിതരണത്തിന് എത്തിയപ്പോള്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്.
ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കോണ്‍ഗ്രസ് പാര്‍ടിയുടെ അംഗത്വ ക്യാംപയിന്റെ ഭാഗമായി ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദായ സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
കരീലക്കുളങ്ങര പൊലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.