Follow KVARTHA on Google news Follow Us!
ad

Murder Case | കുഞ്ഞാമിന വധം: നേരറിയാത്ത നാലു വർഷങ്ങൾ; പ്രതികൾ ഇപ്പോഴും കാണാമറയത്ത്

Kunhamina Murder: Four years without arrest, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ:(www.kvartha.com) മലയോര മേഖലയായ: ഇരിക്കൂറിലെ വയോധികയായ വീട്ടമ്മ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ട് ആറുവർഷം പിന്നിട്ടിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്ത്. കേസ് അന്വേഷണം നടത്തിയ പൊലിസ് പ്രതികളെന്ന് സംശയിക്കുന്നവർക്കായി ലുക് ഔട് നോടീസ് ഇറക്കിയിട്ടും പിടികൂടാൻ മാത്രം കഴിഞ്ഞില്ല. ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കേസ് ഏറ്റെടുത്തത്.
              
News, Kerala, Kannur, Top-Headlines, Murder case, Accused, Murder, Investigates, High-Court, Muslim-League, Kunhamina Murder, Kunhamina Murder: Four years without arrest.

അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹൈദരാബാദിലെ വിവിധ ജയിലുകൾ കേന്ദ്രീകരിച്ച് പ്രതികളുടെ സുഹൃത്തുക്കളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഇതര സംസ്ഥാനക്കാരായ പ്രതികളെ മാത്രം പിടികൂടാൻ കഴിഞ്ഞില്ല. 2016ലാണ് ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ ശബീന മൻസിലിൽ മെരടൻ കുഞ്ഞാമിന (67) കൊല്ലപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ളതും താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാർടേഴ്‌സിലാണ് കുഞ്ഞാമിനയെ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ ആസൂത്രിതമായ കൃത്യം നടക്കുന്നതിന് ഒരുമാസം മുൻപ് കുഞ്ഞാമിനയുടെ വാടക ക്വാർടേഴ്സിൽ താമസിച്ച ഇതര സംസ്ഥാനക്കാരായ യുവാവിനെയും യുവതിയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് സംശയിക്കുന്നത്. തങ്ങൾ ആന്ധ്ര സ്വദേശികളെന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞിരുന്നത്. ഇരിക്കൂറിൽനിന്ന് ഓടോറിക്ഷയിൽ കയറി മട്ടന്നൂർ ബസ് സ്റ്റാൻഡിലിറങ്ങി ഇവർബസ് കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇവരെ തേടി അന്വേഷണ സംഘം 11ഓളം സംസ്ഥാനങ്ങളിൽ നേരിട്ട് വലവിരിച്ചെങ്കിലും പിടികൂടാനായില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ വിവിധ ചിത്രങ്ങൾ മാത്രമാണ് ലഭിച്ചത്.

പ്രതികളുടെ ഫോടോ കിട്ടിയെന്നും ഇവർ ഉപയോഗിച്ച സിം കാർഡ് കണ്ടെത്തിയെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും തുടക്കത്തിൽ അന്വേഷണ സംഘം ആക്ഷൻ കമിറ്റിയോട് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അനക്കമില്ലാതെയായിട്ട് നാളുകൾ ഏറെയായി. പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന സിം കാർഡിനെ പിന്തുടർന്ന് രാജസ്താനിലെത്തിയ അന്വേഷണ സംഘത്തിന് കാണാൻ കഴിഞ്ഞത് ആട്ടിടയനെയായിരുന്നു. സിം കാർഡ്‌ അടങ്ങിയ വിലകുറഞ്ഞ ഫോൺ വഴിയരികിൽനിന്നും ആട്ടിടയന് ലഭിച്ചതാണെന്ന് മനസിലാക്കിയ അന്വേഷണ സംഘം പ്രതീക്ഷയറ്റ് തിരിച്ചുവരുകയായിരുന്നു.

കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ മുസ്‍ലിം ലീഗ് മണ്ഡലം കമിറ്റി, കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ മാത്രമാണ് എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതെന്നും പൊലീസ് വ്യക്തമാക്കിയതിനാൽ കോടതി, സിബിഐക്ക് വിടണമെന്ന ആവശ്യം തള്ളി കളയുകയായിരുന്നു. ആറുമാസത്തിനകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ഇതേ വാദവുമായി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കുഞ്ഞാമിനയുടെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട്, കേസന്വേഷണം ഉന്നത ഏജൻസിയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമെടുത്തില്ല. ചെങ്കൽ പണകളും കരിങ്കൽ ക്വാറികളും ഏറെയുള്ള പ്രദേശമായതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറെ താമസിക്കുന്ന പ്രദേശമാണ് ഇരിക്കൂർ. പെരുവളത്ത് പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദൃശ്യം മോഡലിൽ കൊന്നുകുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞാണ് പൊലിസിന് വിവരം അറിയാൻ കഴിഞ്ഞത്.

Keywords: News, Kerala, Kannur, Top-Headlines, Murder case, Accused, Murder, Investigates, High-Court, Muslim-League, Kunhamina Murder, Kunhamina Murder: Four years without arrest.
< !- START disable copy paste -->

Post a Comment