തിരുവനന്തപുരം: (www.kvartha.com 17.04.2022) കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ശമ്പളം നല്‍കിത്തുടങ്ങുമെന്ന് മാനേജ്‌മെന്റ്. സര്‍കാര്‍ അനുവദിച്ച 30 കോടി രൂപ തിങ്ഖളാഴ്ച ലഭിക്കും. ഇതിന് പുറമെ ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് തീരുമാനം.
ബുധനാഴ്ചയോടെ ശമ്പള വിതരണം തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചത്. വിശേഷദിവസങ്ങളായ വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ജീവനക്കാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഭരണപ്രതിപക്ഷ യൂനിയനുകള്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. സിഐടിയും ആഭിമുഖ്യത്തിലുള്ള യൂനിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സി ഐ ടി യു, ബി എം എസ് യൂനിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എന്‍ ടി യു സിയുടെ ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് ആറിന് പണിമുടക്കും.
അതേസമയം, എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം വിതരണം ചെയ്യുക, ശമ്പള കരാര്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട് ഡെമോക്രാറ്റിക് ഫ്രണ്ട് തിങ്കളാഴ്ച മുതല്‍ സെക്രടേറിയറ്റ് പടിക്കല്‍ സമരം നടത്തും.