SWISS-TOWER 24/07/2023

Viral Video | 8 പൊലീസുകാർ കൊല്ലപ്പെട്ട പ്രമാദമായ ബിക്രു കേസിലെ കൂട്ടുപ്രതി ജയിലിൽ സുംബ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


ADVERTISEMENT

കാൺപൂർ: (www.kvartha.com) കാൺപൂരിൽ എട്ടുപൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ കോളിളക്കം സൃഷ്ടിച്ച ബിക്രു കേസിൽ കൂട്ടുപ്രതിയായി കാൺപൂർ ജയിലിൽ കഴിയുന്ന ഖുഷി ദുബെ വനിതാ സഹതടവുകാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ക്രിമിനൽ സംഘത്തലവൻ വികാസ്​ ദുബെയുടെ വലംകൈയും കേസിലെ പ്രതിയും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുമായ അമർ ദുബെയുടെ ഭാര്യയാണ് ഖുഷി.

Viral Video | 8 പൊലീസുകാർ കൊല്ലപ്പെട്ട പ്രമാദമായ ബിക്രു കേസിലെ കൂട്ടുപ്രതി ജയിലിൽ സുംബ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

2020 ജൂലൈ രണ്ടിന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വികാസ്, അമർ എന്നിവരും അവരുടെ മറ്റ് കൂട്ടാളികളും പൊലീസുകാർക്ക് നേരെ വെടിയുതിർത്തുവെന്നാണ് കേസ്. പിന്നീട് പിടിയിലായ അമർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു എന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.

ബിക്രു സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഖുഷിയുടെയും അമർ ദുബെയുടെയും വിവാഹം നടന്നത്. സംഭവത്തിൽ കൂട്ടുപ്രതിയായി പ്രഖ്യാപിച്ച ഖുഷി കഴിഞ്ഞ കുറേ മാസങ്ങളായി ജയിലിൽ കഴിയുകയാണ്. വനിതാ തടവുകാരുടെ മാനസിക സമ്മർദം അകറ്റാൻ ജില്ലാ ജയിലിൽ ത്രിദിന യോഗ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു നൃത്തമെന്നാണ് അറിയുന്നത്.

Keywords:  Uttar Pradesh, News, India, Top-Headlines, Viral, Video, Case, Police, Jail, Crime, Social Media, Dance, Khushi Dubey seen in video doing Zumba dance in jail.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia