Rider Died | യുഎഇയില്‍ വാഹനാപകടം; മലയാളി ബൈക് റൈഡര്‍ക്ക് ദാരുണാന്ത്യം
Apr 24, 2022, 12:55 IST
ADVERTISEMENT
ഫുജൈറ: (www.kvartha.com) യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി ബൈക് റൈഡര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയായ ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശാ(37)ണ് മരിച്ചത്. ഫുജൈറയിലെ ദിബ്ബയിലാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച രാവിലെ ബൈക് റൈഡിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കല്‍ബയിലെ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബൈ മോടോര്‍ സിറ്റിയിലെ ഓടോഡ്രാമിലെ സര്‍ക്യൂടില്‍ മലയാളികള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു.
ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന് സര്‍വീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. രാജ്യാന്തര ബൈക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

