ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹര്‍ജിയില്‍ ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ചത്തേയ്ക്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനാണ് വിലക്ക്. തുടരന്വേഷണത്തിനു മൂന്നു മാസം അനുവദിക്കണം എന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്.
വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു പ്രതികളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു ആവശ്യം. ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തുടരന്വേഷണത്തിനു സമയം നീട്ടി നല്‍കരുത് എന്ന നിലപാടാണ് ദിലീപ് കോടതിയില്‍ സ്വീകരിച്ചത്. കള്ളത്തെളിവുണ്ടാക്കാനാണ് പ്രോസിക്യൂഷന്‍ അന്വേഷണ സമയം നീട്ടി ചോദിച്ചിരിക്കുന്നത് എന്നായിരുന്നു പ്രതികളുടെ വാദം.
Keywords: Kerala HC allows more time for Actress attack case, Kochi, News, Attack, Media, High Court of Kerala, Dileep, Kerala.