കേരള എന്‍ജിനീയറിംഗ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു

 



തിരുവനന്തപുരം: (www.kvartha.com) കേരള എന്‍ജിനീയറിംഗ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. നേരത്തെ ജൂണ്‍ 26നാണ് പ്രവേശന പരീക്ഷ നടത്താനിരുന്നത്. പുതിയ ഷെഡ്യൂള്‍ cee(dot)kerala(dot)gov(dot)in ല്‍ പ്രസിദ്ധീകരിച്ചു. 

ജൂണ്‍ 20-നും 29-നും ഇടയില്‍ നടക്കാനിരിക്കുന്ന ജെഇഇ മെയിന്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനാലാണ് പുനഃക്രമീകരിച്ചത്. എന്‍ജിനീയറിംഗ്/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് മൂന്നിന് നടക്കും. അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04712525300.

കേരള എന്‍ജിനീയറിംഗ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു


Keywords:  News, Kerala, State, Thiruvananthapuram, Top-Headlines, Engineering-Exam, Entrance-Exam, Education, Examination, Students, Kerala Engineering / Pharmacy Entrance Exam Postponed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia