Follow KVARTHA on Google news Follow Us!
ad

Kattakada MLA Video | 'ഫുഡ് ഡെലിവറി ബോയിയായി' എംഎല്‍എ കണ്മുന്നിൽ! ഞെട്ടി ദമ്പതികള്‍; സംഭവം ഇങ്ങനെ

Kattakada MLA act as delivery boy #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഫുഡ് ഡെലിവറി ബോയിയായി കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് രാവിലെ ഫ്‌ലാറ്റിലേക്ക് കയറി വന്നപ്പോള്‍ ദമ്പതികളായ അജിത് കുമാറും ഭാര്യയും അന്തിച്ചുപോയി. ജില്ലയിലെ ജനകീയ എംഎല്‍എമാരില്‍ ഒരാളാണ് സതീഷ്. ശുദ്ധജല സ്രോതസുകള്‍ വീണ്ടെടുത്തും സംരക്ഷിച്ചും അദ്ദേഹം മണ്ഡലത്തില്‍ നടത്തിയ പദ്ധതികളെ കുറിച്ച് പഠിക്കാനായി വിദേശപ്രതിനിധി സംഘം വരെ വന്നിരുന്നു. എന്നാല്‍ മണ്ഡലത്തിലെ ഒരു കൂട്ടം സ്ത്രീകളുടെ സംരംഭത്തെ സഹായിക്കാനാണ് അദ്ദേഹം ഡെലിവറി ബോയിയായത്.
 
Thiruvananthapuram, Kerala, News, Top-Headlines, MLA, Video, School, Daughter, Facebook Post, Food, Kattakada MLA act as delivery boy.

തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലുമുള്ള വീടുകളിലും ഫ്‌ലാറ്റുകളിലും രാവിലെ ഉച്ചഭക്ഷണം എത്തിക്കുന്ന പദ്ധതി കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലാണ് ആരംഭിച്ചത്. നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടെ രാവിലെ ആഹാരം പാകം ചെയ്യാനും മക്കളെ സ്‌കൂളിലാക്കാനും മറ്റും പ്രായാസമുള്ളവരെ ലക്ഷ്യം വെച്ചാണ് ഈ സംരംഭം തുടങ്ങിയതെന്ന് എംഎല്‍എ പറഞ്ഞു. സമയം മാത്രമല്ല സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റവും സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ നാടന്‍ പച്ചക്കറികളും മറ്റും ഉപയോഗിച്ച് മിതമായ നിരക്കില്‍ ഉച്ചയൂണ് ലഭ്യമാക്കുകയാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സില്‍. 8078064870 ലേക്ക് വിളിച്ചാല്‍ രാവിലെ തന്നെ പൊതിച്ചോറ് വീട്ടിലെത്തും. എംഎല്‍എ ഫേസ് ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഡെലിവറി മാനായി കുറച്ചുനേരം ....... ജഗതി ഡി.പി ഐ ലെ ഉള്ളൂര്‍ നഗറില്‍ അല്‍ സാഹസല്‍ ക്രസ്റ്റയിലെ സി 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത് ....

കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത് .......
തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന നഗര ജീവിതത്തില്‍ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം ..... ഒരു കീറാമുട്ടിയാണ് ..... ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ....... പാചക വാതക സിലിണ്ടര്‍ വില എവിടെയെത്തു മെന്നാര്‍ക്കുമില്ല നിശ്ചയം ....
കാട്ടാല്‍ ഇന്‍ഡസ്ടിയല്‍ കൗണ്‍സില്‍ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നാണ്.

ഒരു ഫോണ്‍ കോളിലെത്തും
അമ്മമണമുള്ള പൊതിച്ചോര്‍

നാട്ടുരുചികള്‍ മണക്കുന്ന ഉച്ചയൂണു കഴിക്കണോ?.

മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങള്‍ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ ചേര്‍ത്ത് ഊണ് രാവിലെ തന്നെ വീട്ടുപടിക്കലെത്തും. 8078064870 ലേക്ക് ഒറ്റ ഫോണ്‍ കോള്‍ മതി. ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കും.
ജൈവ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേര്‍ന്ന പാചക എണ്ണയോ മറ്റു വസ്തുക്കളോ ഉപയോഗിക്കുന്നില്ല.

രാവിലെ 7 മണി മുതല്‍ 9 മണിവരെയുള്ള സമയങ്ങളില്‍ വീടുകളിലും ഫ്‌ലാറ്റുകളിലും പൊതിച്ചോറുകള്‍ എത്തും. മാറനല്ലൂരിലെ വീട്ടമ്മമാരുടെ കൂട്ടായ്മ മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ് തയ്യാറാക്കുന്നത്..

syIndia യാണ് പൊതിച്ചോര്‍ വിതരണം നടത്തുക. 60 രൂപയാണ് വില. ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേര്‍ക്ക് തൊഴില്‍ നല്‍കുവാനും വനിതകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഉപജീവനം നടത്താനും കഴിയും വിധമാണ് ഉച്ചയൂണ് പദ്ധതി ..... തൊഴിലു വരുമാനവുമൊപ്പം വീട്ടു രുചിയോടെ ഉച്ചയൂണും.

 

Keywords: Thiruvananthapuram, Kerala, News, Top-Headlines, MLA, Video, School, Daughter, Facebook Post, Food, Kattakada MLA act as delivery boy.
< !- START disable copy paste -->

Post a Comment