Follow KVARTHA on Google news Follow Us!
ad

ഭരണനിര്‍വഹണത്തില്‍ നിര്‍ണായക ചുവടുവയ്പ്: കണ്ണൂര്‍ ഇനി സമ്പൂര്‍ണ ഇ-ഓഫിസ് ജില്ലയെന്ന് റവന്യൂമന്ത്രി കെ രാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Survey,Minister,Declaration,Kerala,
കണ്ണൂര്‍: (www.kvartha.com 16.04.2022) ഭരണനിര്‍വഹണരംഗത്ത് നിര്‍ണായകമായ ചുവടുവയ്പുമായി കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് ആദ്യമായി കലക്ടറേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫിസ്, താലൂക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന സ്പെഷ്യല്‍ ഓഫിസുകള്‍ അടക്കം മുഴുവനായി ഇ ഓഫിസ് സംവിധാനം നടപ്പാക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി.

പിണറായി സര്‍കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഐ ടി മിഷനും എന്‍ ഐ സിയും ചേര്‍ന്ന് കേവലം 60 ദിവസത്തെ പരിശ്രമം കൊണ്ട് പദ്ധതി നടപ്പിലാക്കിയത്.
2022 ഫെബ്രുവരിയിലാണ് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഇ-ഓഫിസ് പദ്ധതി നടപ്പാക്കാന്‍ ജില്ലയില്‍ കര്‍മപദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

ഇ ഓഫിസിലുടെ തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രോസസിംഗ്, ഫയലില്‍ നിന്ന് ഓര്‍ഡറുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫിസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സര്‍കാര്‍ ഉത്തരവുകള്‍, ഫയല്‍ സ്റ്റാറ്റസ്, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അനായാസം ഇ-ഓഫിസിന്റെ വെബ് പോര്‍ടല്‍ മുഖനെ പൊതുജങ്ങള്‍ക്ക് ലഭ്യമാകും.

കലക്ടറേറ്റുകളിലേക്ക് സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫീസ് വ്യാപിപ്പിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. തുടര്‍ന്ന് 2016 ല്‍ തലശ്ശേരി റവന്യൂ ഡിവിഷനല്‍ ഓഫിസിലും ഇ-ഓഫിസ് നടപ്പാക്കി. റവന്യൂ വകുപ്പില്‍ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈല്‍ ആപ്, വില്ലേജ് ഓഫീസുകളില്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍, പൊതുജനങ്ങള്‍ക്കായി ഇ-സര്‍വീസസ് പോര്‍ടല്‍ തുടങ്ങിയവയാണ് സേവനങ്ങള്‍.

ജനങ്ങള്‍ക്ക് വിവിധ ഭൂരേഖകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനും ആവശ്യങ്ങള്‍ സാധിക്കാനും കഴിയും.

ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ, എന്‍ജിനീയര്‍മാര്‍ എന്നിവരെ സമ്പൂര്‍ണ ഇ-ഓഫിസ് പ്രഖ്യാപനം നടത്താനെത്തിയ മന്ത്രി കെ രാജന്‍ അനുമോദിച്ചു.

Kannur becomes the first complete e-office district in the state, Kannur, News, Survey, Minister, Declaration, Kerala


Keywords: Kannur becomes the first complete e-office district in the state, Kannur, News, Survey, Minister, Declaration, Kerala.

Post a Comment