കുറ്റിയിടലിന്റെ രീതി മാറ്റേണ്ടിവരുമെന്ന് എം വി ജയരാജൻ; കെ റെയിൽ വിരുദ്ധ സമരക്കാർക്ക് മുന്നറിയിപ്പ്
Apr 30, 2022, 19:57 IST
കണ്ണൂർ: (www.kvartha.com) കണ്ണൂരിൽ കെ റെയിൽ വിരുദ്ധ സമരം ശക്തി പ്രാപിച്ചിരിക്കെ സമരക്കാർക്കെതിരെ അതിശക്തമായ നിലപാടുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എം വി ജയരാജൻ. കെ റെയിൽ വിരുദ്ധ സമരക്കാരെ കടുത്ത രീതിയിൽ നേരിടാൻ സിപിഎം ഒരുങ്ങുന്നതിന്റെ സൂചനയാണ് എം വി ജയരാജൻ നൽകിയത്. പ്രതിഷേധക്കാർ കെ റെയിൽ കുറ്റി പറിക്കൽ തുടരുകയാണെങ്കിൽ സർവേ രീതി മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
സിൽവർ ലൈൻ പാത കടന്നുപോകുന്ന വഴി അടയാളപ്പെടുത്തൽ മാത്രമാണ് സർവെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടൽ അല്ലാത്ത ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ അധികൃതർ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാൽ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കല്ല് പിഴുതെറിഞ്ഞാൽ മറ്റ് മാർഗങ്ങളില്ലെന്ന് സമരക്കാർ കരുതേണ്ടെന്നും എം വി ജയരാജൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ എടക്കാട് മേഖലയിൽ കല്ലിടൽ തടഞ്ഞ സമരക്കാരെ നേരിടാൻ പ്രാദേശിക സിപിഎം പ്രവർത്തകരിറങ്ങിയിരുന്നു. ഇതിനെ തുടർന്ന് സമരസമിതി പ്രവർത്തകരായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റിരുന്നു.
Keywords: Kannur, Kerala, News, Top-Headlines, Railway, Protesters, Protest, M.V Jayarajan, Media, Congress, CPM, K Rail should find alternative way to conduct survey says MV Jayarajan.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.