Follow KVARTHA on Google news Follow Us!
ad

Viral Video | പഞ്ചായത് തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപണത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം; സ്ഥാനാർഥി അറസ്റ്റിൽ; വീഡിയോ വൈറൽ

Jharkhand: Mukhia candidate booked for raising ‘Pakistan Zindabad’ slogan while filing panchayat poll #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
റാഞ്ചി:(www.kvartha) പഞ്ചായത് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കുന്നതിനിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിൽ സ്ഥാനാർഥി അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഗണ്ഡേ പിഎസ് പ്രദേശത്തെ പഞ്ചായത് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപണത്തിനിടെയാണ് ഈ മുദ്രാവാക്യങ്ങൾ ഉയർന്നത്. സംഭവത്തിന്റെയും വീഡിയോ വൈറലായതോടെയാണ് ബന്ധപ്പെട്ടവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. ദോകോദിഹ് പഞ്ചായതിലെ 'മുഖ്യ' സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയായ മുഹമ്മദ് ശാകിർ ഹുസൈനെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളെയുമാണ് അറസ്റ്റ് ചെയ്തത്.
               
News, National, Top-Headlines, Jharkhand, Police, Arrested, Controversy, Case, Nomination, Election, Mukhia candidate, ‘Pakistan Zindabad’, Panchayat Poll Nomination, Jharkhand: Mukhia candidate booked for raising ‘Pakistan Zindabad’ slogan while filing panchayat poll nomination.

ബ്ലോക് ഓഫീസ് ഗേറ്റിന് സമീപം അദ്ദേഹത്തിന്റെ അനുയായികൾ മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം പരത്തുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ശാകിറിനും അനുയായികളായ ആസിഫിനും ശുഐബിനും എതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗിരിദിഹ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) അനിൽ കുമാർ സിംഗ് പറഞ്ഞു. വീഡിയോയുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരുടെ പേരുകളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസ്ഡിപിഒ അറിയിച്ചു.
ജാർഖണ്ഡിലെ പഞ്ചായത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ 16 മുതൽ സംസ്ഥാനത്തെ 21 ജില്ലകളിലെ 72 ബ്ലോകുകളിൽ ആരംഭിച്ചിട്ടുണ്ട്‌. 1,127 പഞ്ചായതുകളിലേക്കുള്ള ആദ്യഘട്ട വോടെടുപ്പ് മെയ് 14 ന് നടക്കും. മെയ് 17 ന് ആണ് വോടെണ്ണൽ.

Keywords: News, National, Top-Headlines, Jharkhand, Police, Arrested, Controversy, Case, Nomination, Election, Mukhia candidate, ‘Pakistan Zindabad’, Panchayat Poll Nomination, Jharkhand: Mukhia candidate booked for raising ‘Pakistan Zindabad’ slogan while filing panchayat poll nomination.
< !- START disable copy paste -->

Post a Comment