രാഖി തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആദിവാസി സമൂഹത്തിന്റെ വികാരങ്ങളെ ഹനിക്കുന്നതാണെന്നും അതിനാല്‍ 1989ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അജയ് ടിര്‍കിയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടു.
വീഡിയോയില്‍, അര്‍ധനഗ്‌ന വേഷത്തില്‍ രാഖി സാവന്ത് സംസാരിക്കുന്ന രീതി ആദിവാസി സമൂഹത്തോടുള്ള അവമതിപ്പാണ് കാണിക്കുന്നതെന്ന് അജയ് ടിര്‍കി പറയുന്നു. 'ആദിവാസി സമൂഹത്തിന് മുന്നില്‍ രാഖി സാവന്ത് പരസ്യമായി മാപ്പ് പറയണം. ഇല്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ പ്രക്ഷോഭം തുടരും,' ടിര്‍കി പറഞ്ഞു.
'ഹേയ് സുഹൃത്തുക്കളെ എന്റെ പുതിയ ലുക് നോക്കൂ... ഗോത്ര വര്‍ഗക്കാരുടെ വേഷമാണിത്. ഇതിനെയാണ് നമ്മള്‍ ഗോത്രവര്‍ഗമെന്ന് വിളിക്കുന്നത്. ('ഹേ ഗൈസ് ആപ് മേരാ യേ ലുക് ദേക്ജ് രഹേ ഹായ് ആജ്... പൂര ആദിവാസി ലുക്... പൂര ആദിവാസി ജിസ്‌കോ ഹം കെഹ്‌തേ ഹേ), എന്ന് വീഡിയോയില്‍ രാഖി പറയുന്നത് കേള്‍ക്കാം.
Keywords: Jharkhand, News, Video, Actress, Cinema, Police, Complaint, Instagram, Song, Jharkhand-based Kendriya Sarna Samiti files plaint against Rakhi Sawant for uploading video.
< !- START disable copy paste -->