താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ജയിംസ് മാത്യു കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി അംഗമായി തുടരുമെന്നും, എന്നാല്‍ പാര്‍ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. ഈ വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപോര്‍ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങള്‍ക്കിത് വാര്‍ത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്' - ജയിംസ് മാത്യു പറയുന്നത്.
ബേബി റൂട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങുമെന്നാണ് ജയിംസ് മാത്യു പറയുന്നത്. പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂര്‍ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് ജയിംസ് മാത്യു പറയുന്നു. പാര്‍ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമിറ്റിയില്‍ നിന്ന് ഒഴിവായതെന്നും ജയിംസ് മാത്യു വ്യക്തമാക്കുന്നു.
സിപിഎമിലെ കണ്ണൂര്‍ ജില്ലയിലെ കരുത്തനായ നേതാക്കളില്‍ ഒരാളായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നുവെന്ന തരാത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാന സമിതിയില്‍ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ടി ഒഴിവാക്കിയിരുന്നു.
Keywords: Kannur, Kerala, News, Top-Headlines, Politics, Political Party, Leader, CPM, MLA, Will not leave active politics says ex mla and cpm leader James Mathew.
< !- START disable copy paste -->