Follow KVARTHA on Google news Follow Us!
ad

ഹനുമാന്‍ ജയന്തി സംഘര്‍ഷം: ഘോഷയാത്രയോടൊപ്പം ഉണ്ടായിരുന്നവര്‍ പ്രദേശവാസികള്‍ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാര്‍ടി എംഎല്‍എ

Jahangirpuri Violence: AAP MLA Says Not Right To Target One Community#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ പ്രദേശവാസികളെ കല്ലെറിയുന്ന വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാര്‍ടി എംഎല്‍എയും ഡെല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനതുല്ലാ ഖാന്‍.

ഡെല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്ര സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ ഉത്തരവാദിത്തം ഒരു സമുദായത്തിനുമേല്‍ ചുമത്തുന്നതിനെതിരെ അദ്ദേഹം രംഗത്തുവന്നു. ഘോഷയാത്രയോടൊപ്പം ഉണ്ടായിരുന്നവര്‍ പ്രദേശവാസികള്‍ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോ ഓഖ്‌ല എംഎല്‍എ പുറത്തുവിട്ടു.

News, National, India, New Delhi, Trending, Religion, MLA, AAP, Politics, Top-Headlines, Jahangirpuri Violence: AAP MLA Says Not Right To Target One Community


ജഹാംഗീര്‍പുരി സംഘര്‍ഷത്തിന് ഒരു സമുദായത്തെ ഉത്തരവാദികളാക്കി കാണുന്നത് തെറ്റാണെന്ന് അമാനതുല്ലാ ഖാന്‍ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. പള്ളിക്ക് പുറത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും പള്ളിയുടെ അകത്തേക്ക് അതിക്രമിച്ചുകടക്കാന്‍ നോക്കുന്നതും പള്ളിയില്‍ കാവിക്കൊടി കെട്ടാന്‍ ശ്രമിക്കുന്നതും ശരിയാണോ എന്ന് അമാനതുല്ലാ ഖാന്‍ ചോദിച്ചു. 

കല്ലെറിയുന്നത് ആരൊക്കെയാണെന്ന് താന്‍ പുറത്തുവിട്ട വീഡിയോയില്‍ കാണാമെന്നും എന്നാല്‍, ഗോദി മീഡിയ ഒരു പക്ഷത്തേക്ക് മാത്രം കാര്യങ്ങളെത്തിക്കാനുള്ള പണിയിലാണെന്നും അമാനതുല്ലാ ഖാന്‍ കുറ്റപ്പെടുത്തി. തെറ്റ് ആരുടെ ഭാഗത്തുനിന്നായാലും അവര്‍ക്കെതിരെ അന്വേഷണം വേണം. അല്ലാതെ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത് തെറ്റാണെന്ന് വീഡിയോ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം ഒരു സമുദായത്തിന് നേരെ മാത്രം കുറ്റം ആരോപിക്കുന്നത് വിമര്‍ശിച്ചു.

Keywords: News, National, India, New Delhi, Trending, Religion, MLA, AAP, Politics, Top-Headlines, Jahangirpuri Violence: AAP MLA Says Not Right To Target One Community

Post a Comment