Baramulla Encounter |ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ലഷ്‌കർ നേതാവ് ഉൾപെടെ നാല് പേർ കൊല്ലപ്പെട്ടു
Apr 22, 2022, 12:48 IST
ബാരാമുള്ള: (www.kvartha.com) വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ വ്യാഴാഴ്ച മുതൽ ആരംഭിച്ച സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ലഷ്‌കർ നേതാവ് യൂസഫ് കാന്ട്രു ഉൾപെടെ നാല് ഭീകരരെ വധിച്ചതായി എഎൻഐ റിപോർട് ചെയ്തു. മൂന്ന് പേരെ വ്യാഴാഴ്ച രാവിലെ സുരക്ഷാസേന വധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്.
നിരവധി സുരക്ഷാ സേനാംഗങ്ങളെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയതിൽ കാൻട്രുവിന് പങ്കുണ്ടെന്നും കശ്മീർ താഴ്‌വരയിൽ തിരയുന്ന ആദ്യ 10 ഭീകരരിൽ ഒരാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ബുദ്ഗാം ജില്ലയിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ എസ്പിഒ, സഹോദരനും മുൻ ബിഡിസി ചെയർമാനുമായ ഭൂപേന്ദ്ര സിംഗ് എന്നിവർ കൊല്ലപ്പെട്ടതിന് പിന്നിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഏറ്റുമുട്ടലിൽ നാല് സൈനികർക്കും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇനിയും രണ്ട് ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സൂചന. രാത്രി ഏറെ വൈകി ഇരുട്ടായതിനാൽ നിർത്തിവെച്ച ഓപറേഷൻ വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങുകയായിരുന്നു.
പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു
ബാരാമുല്ല ജില്ലയിലെ മാൽവ മേഖലയിൽ അഞ്ച് ഭീകരർ ഒളിച്ചിരിക്കുന്നതായി ബുഡ്ഗാം പൊലീസിന് സൂചന ലഭിച്ചിരുന്നതായി കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു. 'ഇതിൽ മൂന്ന് സ്വദേശികളും രണ്ട് പാകിസ്താനികളുമാണ്. വിവരമറിഞ്ഞ് ജമ്മു കശ്മീർ പൊലീസും സൈന്യവും സിആർപിഎഫും ചേർന്ന് പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേർത്തു.
'സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു'
സുരക്ഷാ സേന പ്രദേശത്ത് പ്രവേശിച്ചയുടൻ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. 'ഇതിൽ മൂന്ന് സൈനികർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു', റിപോർടുകൾ പറയുന്നു.
< !- START disable copy paste -->

Keywords: J&K: Fourth terrorist killed in Baramulla encounter, operation underway, National, Kashmir, News, Top-Headlines, Terrorists, Killed, Encounter, Report, Police, Soldiers, Hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.