Follow KVARTHA on Google news Follow Us!
ad

ജെസ്‌നയെ സിറിയയില്‍ നിന്നും കണ്ടെത്തിയിട്ടില്ല; വാര്‍ത്തകള്‍ വ്യാജമെന്ന് സി ബി ഐ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Trending,Missing,Student,CBI,Kerala,
തിരുവനന്തപുരം: (www.kvartha.com) കാഞ്ഞിരപ്പള്ളിയില്‍ നിന്നും നാലുവര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സി ബി ഐ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് സി ബി ഐ. സോഷ്യല്‍ മീഡിയയിലടക്കം ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന് കാട്ടി വ്യാപകമായ പ്രചരണം ഉണ്ടായതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് സി ബി ഐ അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും സി ബി ഐ നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

Is Jesna who disappeared four years ago in Syria? CBI responds to news, Thiruvananthapuram, News, Trending, Missing, Student, CBI, Kerala

2018 മാര്‍ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് 2021 ഫെബ്രുവരിയില്‍ കേസ് സി ബി ഐക്ക് കൈമാറിയത്. 2018 മാര്‍ച് 22ന് ജെസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്.

വെച്ചൂച്ചിറ പൊലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.

പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ബെന്‍ഗ്ലൂറു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജെസ്‌നയെ കണ്ടുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം പാരിതോഷികം ഉള്‍പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ ജെസ്‌ന കൊല്ലപ്പെട്ടതാകാമെന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് തെളിവൊന്നും കണ്ടെത്തിയിട്ടുമില്ല.

Keywords: Is Jesna who disappeared four years ago in Syria? CBI responds to news, Thiruvananthapuram, News, Trending, Missing, Student, CBI, Kerala.

Post a Comment