Follow KVARTHA on Google news Follow Us!
ad

Court Order | മിശ്രവിവാഹം: പിതാവ് 'തട്ടിക്കൊണ്ടുപോയ' യുവതിയെ ഹാജരാക്കണമെന്ന് അലഹബാദ് ഹൈകോടതി; പൊലീസിന് നിർദേശം

Inter-caste marriage: Produce woman 'abducted' by her father, orders Allahabad HC#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയെ അഭിഭാഷകന്റെ ചേംബറിൽ നിന്ന് പിതാവ് തട്ടിക്കൊണ്ട് പോയെന്ന പരാതിയെ തുടര്‍ന്ന് സ്ത്രീയെ ഹാജരാക്കാന്‍ അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. പ്രയാഗ് രാജ് സീനിയര്‍ പൊലീസ് സൂപ്രണ്ടിനും ജൗന്‍പൂര്‍ പൊലീസ് സൂപ്രണ്ടിനുമാണ് മെയ് 17 ന് യുവതിയെ ഹാജരാക്കാൻ കേസ് പരിഗണിച്ച ജസ്റ്റിസ് ഉമേഷ് കുമാര്‍ നിർദേശം നൽകിയത്. ജൗൻപൂർ ജില്ലയിലെ പെൺകുട്ടി നൽകിയ സംരക്ഷണ ഹർജി പരിഗണിക്കവെയാണ് തട്ടിക്കൊണ്ട് പോയ വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
 
Lucknow, Uttar Pradesh, UP, News, Top-Headlines, Marriage, Court, Court Order, High Court, Police, Youth, Kidnap, Complaint, Caste, Crime, Inter-caste marriage: Produce woman 'abducted' by her father, orders Allahabad HC.

അടുത്തിടെ ഒബിസി വിഭാഗത്തിൽ പെട്ട യുവാവിനെ യുവതി വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു. ഏപ്രിൽ എട്ടിന് വാദം കേള്‍ക്കുമ്പോള്‍, ഒബിസി വിഭാഗത്തില്‍ നിന്നുള്ള യുവാവ് മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകാനായി അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ട് പോയത്.

യുവതിയുടെ പിതാവിന്റെ നേതൃത്വത്തില്‍ 20 ലധികം അക്രമികള്‍ ചേംബര്‍ വളയുകയും യുവതിയെ ബലമായി തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ ഹാജരാകാനാകില്ലെന്നും ബുധനാഴ്ച ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ മുഹമ്മദ് ഖാലിദും പവൻ കുമാർ യാദവും അറിയിച്ചു. അക്രമികള്‍ പെണ്‍കുട്ടിയെ അഭിഭാഷകന്റെ ചേംബറില്‍ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയത് വളരെ ആശ്ചര്യകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. നിയമനടപടി സ്വീകരിക്കാന്‍ അപേക്ഷ സമര്‍പിക്കാന്‍ പരാതിക്കാരിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനാല്‍, മുന്‍ഗണനാ അടിസ്ഥാനത്തില്‍ കേസ് പരിശോധിക്കാനും അടുത്ത തവണ വാദം കേള്‍ക്കുന്ന ദിവസം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

Keywords: Lucknow, Uttar Pradesh, UP, News, Top-Headlines, Marriage, Court, Court Order, High Court, Police, Youth, Kidnap, Complaint, Caste, Crime, Inter-caste marriage: Produce woman 'abducted' by her father, orders Allahabad HC.
< !- START disable copy paste -->

Post a Comment