Follow KVARTHA on Google news Follow Us!
ad

Intelligence report | പാലക്കാടിന് പിറകെ കണ്ണൂരിലും സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Politics,Protection,Report,Police,Kerala,
കണ്ണൂര്‍: (www.kvartha.com) പാലക്കാടിന് സമാനമായി കണ്ണൂരിലും ആര്‍ എസ് എസ് - എസ് ഡി പി ഐ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപോര്‍ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി ഉള്‍പെടെയുള്ള വിവിധയിടങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷ സാധ്യത കൂടുതലാണ്. കഴിഞ്ഞ കോവിഡ് കാലത്ത് ചിറ്റാരിപറമ്പില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍ വധക്കേസിലെ പ്രതികള്‍ക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്നുണ്ട്.

Intelligence report says there is a possibility of conflict in Kannur after Palakkad, Kannur, News, Politics, Protection, Report, Police, Kerala

പോപുലര്‍ ഫ്രണ്ടുകാരില്‍ നിന്നാണ് ഇവര്‍ക്കെതിരെ ഭീഷണിയുള്ളത്. എന്നാല്‍ സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീനെതിരെ മറുപക്ഷവും ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ റൂറല്‍ എസ് പി നല്‍കിയ റിപോര്‍ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പാലക്കാട് ഇരട്ടക്കൊലപാതകത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ കലാപത്തിന് ആഹ്വാനം നടത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാലക്കാടിന് സമാനമായി കണ്ണൂരിലും സുരക്ഷ ശക്തമാക്കണമെന്നും റൂറല്‍ പൊലീസ് മേധാവി നല്‍കിയ റിപോര്‍ടില്‍ ആവശ്യപ്പെടുന്നു.

Keywords: Intelligence report says there is a possibility of conflict in Kannur after Palakkad, Kannur, News, Politics, Protection, Report, Police, Kerala.

Post a Comment