Follow KVARTHA on Google news Follow Us!
ad

10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് ധാരാളം പുതിയ ഡോക്ടര്‍മാരെ ലഭിക്കുമെന്ന് പ്രധാനമന്ത്രി; 'മെഡികല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കും'

India to get record number of new doctors in 10 years: PM Modi#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 15.04.2022) എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍കാര്‍ പദ്ധതിയിലൂടെ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് ധാരാളം പുതിയ ഡോക്ടര്‍മാരെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച പറഞ്ഞു. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ റെകോര്‍ഡ് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡികല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള സര്‍കാരിന്റെ ശ്രമവും ഈ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാതിലെ ഭുജ് ജില്ലയിലെ കെ കെ പടേല്‍ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
  
New Delhi, India, News, Prime Minister, Education, Top-Headlines, Medical College, Central Government, Narendra Modi, Doctor, Gujrath, Health, Hospital, India to get record number of new doctors in 10 years: PM Modi.

ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഭുജിലെ ആശുപത്രി ലഭ്യമാക്കും. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഗുജറാതില്‍ 1100 എംബിബിഎസ് സീറ്റുകള്‍ മാത്രമുള്ള ഒമ്പത് മെഡികല്‍ കോളജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നമുക്ക് 6000 സീറ്റുകളുള്ള 36-ലധികം മെഡിക്കല്‍ കോളജുകള്‍ ഉണ്ട്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2001-ലെ ഭൂകമ്പത്തില്‍ ഉണ്ടായ നാശം അനുസ്മരിച്ചുകൊണ്ട്, ഭുജിലെയും കച്ചിലെയും ജനങ്ങള്‍ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഈ പ്രദേശത്തിന്റെ ചരിത്രം മാറ്റി എഴുതുകയാണെന്ന് മോദി പറഞ്ഞു.

'ഈ പ്രദേശത്ത് നിരവധി ആധുനിക മെഡികല്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇന്ന്, ഭുജിന് ഇന്ന് ഒരു ആധുനിക സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടി ലഭിക്കുന്നു. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് മികച്ച ചികിത്സ മാത്രമല്ല, സാമൂഹിക നീതിയും കൂടാണ്. ഒരു ദരിദ്രന് തുശ്ചമായ നിരക്കില്‍ മികച്ച ചികിത്സ ലഭിക്കുമ്പോള്‍, വ്യവസ്ഥിതിയിലുള്ള അവന്റെ വിശ്വാസം ദൃഢമാകുന്നു', പ്രധാനമന്ത്രി മോദി പറഞ്ഞു.

കെ കെ പട്ടേല്‍ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഭുജിലെ ശ്രീ കുച്ചി ലെവ പടേല്‍ സമാജാണ് നിര്‍മിച്ചിരിക്കുന്നത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിള്‍ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

Keywords: New Delhi, India, News, Prime Minister, Education, Top-Headlines, Medical College, Central Government, Narendra Modi, Doctor, Gujrath, Health, Hospital, India to get record number of new doctors in 10 years: PM Modi.
< !- START disable copy paste -->

Post a Comment