Follow KVARTHA on Google news Follow Us!
ad

Guinness Records | ഒരേസമയം ഏറ്റവും കൂടുതൽ തവണ ദേശീയ പതാക വീശി ഇൻഡ്യ ഗിനസ് ബുകിൽ; പങ്കാളിയായി ആഭ്യന്തരമന്ത്രി അമിത്ഷായും

India enters Guinness records for simultaneous waving of of national flags#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com) ഒരേസമയം ഏറ്റവും കൂടുതൽ തവണ ദേശീയ പതാക വീശി ഇൻഡ്യ, ഗിനസ് ബുകിൽ ഇടം നേടി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, ഏപ്രിൽ 23 ന് ബീഹാറിലെ ഭോജ്പൂരിലെ ജഗദീഷ്പൂരിലെ ദുലൂർ മൈതാനിയിൽ നടന്ന വീർ കുൻവർ സിംഗ് വിജയോത്സവ് പരിപാടിയിൽ 78,220 ത്രിവർണങ്ങൾ ഒരുമിച്ച് വീശിയാണ് റെകോർഡ് നേടിയത് .
  
New Delhi, India, News, National, Minister, National Flag, Record, Central, Bihar, Guinness Book, Pakistan, India enters Guinness records for simultaneous waving of of national flags.

1857 ലെ സ്വാതന്ത്ര്യ സമര നായകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബീഹാറിലെ അന്നത്തെ ജഗദീഷ്പൂർ രാജാവ് വീർ കുൻവർ സിംഗിനെ അനുസ്‌മരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഡ്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ സ്മരണാർഥമുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചത്. 80-ാം വയസിൽ, ബ്രിടീഷ് ഈസ്റ്റ് ഇൻഡ്യ കംപനിയുടെ നേതൃത്വത്തിലുള്ള സൈനികർക്കെതിരെ സായുധരായ തിരഞ്ഞെടുത്ത സംഘത്തെ നയിച്ചയാളാണ് വീർ കുൻവർ സിങ്.

ഗിനസ് ബുക് ഓഫ് വേൾഡ് റെകോർഡ്സിന്റെ പ്രതിനിധികൾ പരിപാടിക്ക് സാക്ഷ്യം വഹിക്കുകയും പങ്കെടുക്കുന്നവരോട് തിരിച്ചറിയലിനായി ബാൻഡ് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2004ൽ ലാഹോറിൽ നടന്ന ചടങ്ങിൽ ഏകദേശം 56,000 പാകിസ്താൻ പതാകകൾ പറത്തിയതാണ് ഇതിനുമുമ്പ് ലോക റെകോർഡ്. അതാണ് ഇൻഡ്യ തിരുത്തിയത്.

Keywords: New Delhi, India, News, National, Minister, National Flag, Record, Central, Bihar, Guinness Book, Pakistan, India enters Guinness records for simultaneous waving of of national flags.

Post a Comment